0%

Chapter Title : അനിയത്തി നൽകിയ സമ്മാനം 10 [നാച്ചോ]

Author : Kambikathakal Read All Parts 331

...

" ഓ ..നിർത്തിക്കേടി പെണ്ണെ ..ഇതിപ്പോ നീയാണ് അവളുടെ കെട്ട്യോൻ എന്ന് തോന്നുവല്ലോ..." അമ്മ തമാശരീതിയിൽ പറഞ്ഞു .....

"അതൊക്കെ എപ്പോഴെയായി ..." ഗാഥ അടക്കം പറഞ്ഞു ..ഇരുവരും പരസ്പ്പരം നോക്കി ചിരിച്ചു ..

"എന്നാടി ഒരു അടക്കം പറച്ചില് ..ഞാനും കൂടെ കേക്കട്ടെ .." 'അമ്മ പറഞ്ഞു .

"ഓ ഒന്നുവില്ല അമ്മേ .. ഞങ്ങൾ ഇറങ്ങുവാണ് "...

"ആ ...ആ എന്നാൽ പോയിട്ട് ഇറങ്ങാൻ നോക്ക് "

നടക്കാനുള്ള ദൂരമേ ഉള്ളു അമ്പലത്തിലേക്ക് ..കൂടിപ്പോയാൽ 5 -6 മിനുട്ട് ....പുതുമോടികൾ അമ്പലത്തിലേക്ക് നടന്നു ...വഴിയരികിലെ മതിലിലും വെയ്റ്റിങ് ഷെഡിലുമിരുന്ന പുരുഷ കേസരികൾ ഇരുവരെയും നോക്കി വായും പൊളിച്ചിരുന്നു...... അമൃതയും ഗാഥയും അടക്കം ചിരിച്ചു ......

"നിന്റെ മാല ഇങ്ങു അഴിച്ചു തന്നെ .."-അമൃത ആവശ്യപ്പെട്ടു

"എന്തിനാണ് ഏച്ചി ..?"...

"ഇങ്ങു താ പെണ്ണെ ..അതൊക്കെ പറയാം ...."...

പിന്നീട് ഒന്നും പറയാതെ തന്നെ ഗാഥ അത് ഊരി നൽകി ...അമൃത അത് അവളുടെ ബാഗിലേക്ക് ഇട്ടു ....ഗാഥ അത് നോക്കി നിന്നിരുന്നു ...

"അമ്മുവെച്ചിയെ .വിശ്വാസമില്ലേ നിനക്ക് .." അമൃത പരിഭമെന്നോണം ചോദിച്ചു ..

"ഏയ് ..ഈ മാല ചേച്ചിയെടുത്തോ ..അതിന് പോലും എനിക്ക് കുഴപ്പമില്ല ...ഞാൻ ചുമ്മാ ചോദിച്ചതല്ലേ ...ഇതിനെക്കാളും വലുതാണ് എനിക്ക് എന്റെ അമ്മുവേച്ചി .."...ഗാഥ പറഞ്ഞു ...

"മ്മ് ....എല്ലാം പറയാം ...അമ്പലത്തിലേക്ക് ഒന്ന് ചെന്നോട്ടെ ...."അമൃത അവളെ നോക്കി ചിരിച്ചു ....

ഇരുവരും അമ്പലത്തുങ്കൽ എത്തി .അകത്ത് കയറി ..പുരാതനമായ ഒരു ചെറിയ അമ്പലം ..ശ്രീകൃഷ്‌ണ ക്ഷേത്രമാണ്

💬 Comments

View all comments