Chapter Title : അനിയത്തി നൽകിയ സമ്മാനം 2 [നാച്ചോ]
അവളുടെ ചിന്ത....ഗാഥ പറഞ്ഞതിലും കാര്യമുണ്ട് എന്നവൾ ചിന്തിച്ചു.."ഇങ്ങോട്ട് എങ്ങനെയോ അങ്ങോട്ടും അങ്ങനെ തന്നെ....self respect ഉള്ളൊരു പെണ്ണ് തന്നെയാണ് ഞാനും.... അയാൾക്ക് അയാളുടെ വഴി എനിക്ക് എന്റെയും... പക്ഷെ ഇവിടെ നിന്നും ഇറങ്ങുവാൻ ആകില്ല... അത് അമ്മക്ക് വിഷമമാകും.... എല്ലാത്തിനുമുപരി എന്റെ ഗാഥ ക്ക് അത് സഹിക്കുവാൻ പോലുമാകില്ല.... അവൾക്ക് ഇപ്പോൾ ഞാൻ ആണ് ഏക ആശ്വാസം.... അവൾക്ക് വേണ്ടി ഞാൻ ഇവിടെ കഴിയേണ്ടിയിരുന്നു... " അമൃത തീരുമാനിച്ച് ഉറപ്പിച്ചു.... ആത്മവിശ്വാസത്തിന്റെ ദീർഘ ശ്വാസം വിട്ടു അവൾ താഴേക്ക് നടന്നു... അവിടെ ബന്ധുക്കൾ എല്ലാം പോകുവാൻ തുടങ്ങിയിരുന്നു... എല്ലാവരെയും യാത്ര അയക്കുന്ന തിരക്കിൽ ആയിരുന്നു അമ്മ... അമൃതയുടെ അങ്ങോട്ടുള്ള പ്രവേശം എല്ലാവരെയും സന്തോഷപ്പെടുത്തി...
"മോളെ ഞങ്ങൾ എന്നാൽ ഇറങ്ങിയേക്കുവാണ് "... ബന്ധുക്കാർ എല്ലാം പല സ്വരത്തിൽ പറഞ്ഞു...
"ആയിക്കോട്ടെ... എല്ലാവരും ഇടക്ക് വരണം "-അവളും ഉപചാരം ചൊല്ലി ..
എല്ലാവരും വീടിന് വെളിയിലേക്ക് ഇറങ്ങി...
കൂട്ടത്തിൽ ഒരു ബന്ധു.അമൃതയെ മാറ്റിക്കൊണ്ട് പോയി സംസാരിച്ചു...കുറച്ച് പ്രായമായ സ്ത്രീയാണ് അവർ..
"മോളെ അവന്റെ സ്വഭാവം അങ്ങനാ...മോള് അതൊക്കെ നോക്കിയും കണ്ടും നിന്നേക്കണം... നമ്മൾ പെണ്ണുങ്ങൾ വേണം എല്ലാം സഹിക്കാനും ഷമിക്കാനും... നമ്മുടെ കെട്ടിയവന്മാരല്ല ".... ആ ഒരു നിമിഷത്തിൽ അവൾക്ക് ആ സംസാരം ഒട്ടും പിടിച്ചില്ല... അവൾ ദേഷ്യം ഉള്ളിലൊതുക്കി... തന്റെ മുഷ്ടി ചുരുട്ടി..
"അമ്മ അതുലിന്റെ ആരാണ്.." - അവൾ ഭാവ്യതയോടെ ചോദിച്ചു...
"അപ്പച്ചി...."
"അതെ... അപ്പച്ചി... ഞാൻ അങ്ങേര് കെട്ടിക്കൊണ്ട് വന്ന പെണ്ണാണ്.. അല്ലാതെ കാളച്ചന്തയിൽ നിന്നും ലേലത്തിൽ പിടിച്ചതല്ല എല്ലാം സഹിക്കാൻ...പിന്നെ ദാമ്പത്യ ജീവിതത്തിൽ ഭാര്യക്കും ഭർത്താവിനും തുല്യപ്രാധാന്യമാണ്... അവിടെ അല്ലറ ചില്ലറ നീക്ക് പോക്കുകൾ ഒക്കെ ആകാം എന്നല്ലാണ്ട് ഭർത്താവിന്റെ കാൽ നക്കി കഴിയേണ്ട കാര്യവുമില്ല അതിനുള്ളതുമല്ല ഭാര്യ..അതായത് 'കുലസ്ത്രീ ചമയയാൻ സൗകര്യമില്ലെന്ന് '" ഊമ്പിക്കൊ എന്ന ഭാവത്തിൽ ഒരു ചിരിയോട് കൂടിയാണ് അവൾ അത് പറഞ്ഞത്....
"അപ്പോൾ അപ്പച്ചിടെ സംശയമൊക്കെ മാറിക്കാണുവല്ലോ.. എന്നാൽ ചെല്ലാൻ നോക്ക് നേരം ഇരുട്ടുന്നു..."..- കൊണ കഴിഞ്ഞെങ്കിൽ പോയ്‌കൊള്ളുക എന്ന ഭാവത്തിൽ അമൃത പറഞ്ഞു..
ചമ്മിയ മുഖത്തോടെ അവർ അവിടെ നിന്നും പോയി..
"എന്താ അപ്പച്ചിയും മരുമോളും അവിടെ നിന്ന് കുശലം പറച്ചില്..?.." - അമ്മ ചോദിച്ചു
"ഒന്നുമില്ല അമ്മെ... അപ്പച്ചി കുറച്ച് (ഊമ്പിയ ) ഉപദേശങ്ങൾ തന്നതാണ് "... ഊമ്പിയ എന്നുള്ളത് അവൾ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്. "
"നല്ല തങ്കപ്പെട്ട
💬 Comments
View all comments