Chapter Title : അനിയത്തി നൽകിയ സമ്മാനം 2 [നാച്ചോ]
സ്വഭാവമാണ് മരുമോൾക്ക്...ഒറ്റ തവണ സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി.... ദേവകിയമ്മയുടെ ഭാഗ്യം "... കാറിൽ കയറുന്നതിന് മുന്നേ ഒരു വളിച്ച ചിരിയുമായി അവർ പറഞ്ഞു
"എന്റെ കൃഷ്ണാ....." സന്തോഷത്തോടെ അമ്മ കണ്ണുകൾ അടച്ച് വിളിച്ചു...
പക്ഷെ ഇത് കേട്ട് നിന്ന ഗാഥ ചിരി അടക്കുവാൻ ആകാത്തെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു... അവൾ ബാൽക്കണിയിൽ നിന്നും ഈ സംഭാഷണങ്ങൾ എല്ലാം കേൾക്കുന്നുണ്ടായിരുന്നു... അവർ എല്ലാം പോകുവാൻ നേരം ഗാഥ ഓടി അമൃതക്കരുകിൽ വന്ന് അവളെ വട്ടം കെട്ടി പിടിച്ചു...പിങ്ക് നൈറ്റ് ഡ്രെസ്സ് ആയിരുന്നു വേഷം...
"കലക്കി ചേച്ചി പെണ്ണെ..... "അവൾ ഒരു ഉമ്മയും കൊടുത്ത് കൊണ്ട് പറഞ്ഞു.....
അമ്മ എന്താണെന്ന് അറിയാത്ത ഭാവത്തിൽ രണ്ട് പേരെയും നോക്കി...
"എന്താടി..?".... അമ്മ സംശയത്തോടെ ഗാഥയോട് ചോദിച്ചു...
ഒന്നുമില്ല എന്ന ഭാവത്തിൽ ചരിച്ച് കൊണ്ട് കണ്ണിറുക്കി അവൾ..
"ഏട്ടത്തിയമ്മയെ കിട്ടിയതിൽ പിന്നെ പെണ്ണിന്റെ മാറ്റം ഞാൻ കാണുന്നുണ്ട്..." കുറച്ചടങ്ങ് പെണ്ണെ.....അമ്മ പറഞ്ഞു
"സൗകര്യമില്ല..." എന്നും പറഞ്ഞ് അമൃതയെ കയ്യിൽ പിടിച്ചുകൊണ്ട് ചിരിയുമായി അവൾ അകത്തേക്ക് ഓടി...
ബന്ധുക്കൾ എല്ലാം ഗേറ്റ് കടക്കുന്നത് വരെ അമ്മ നോക്കി നിന്നു.......
*** അതും ഇതുമെല്ലാം പറഞ്ഞ് നേരം വൈകി.... അത്തഴവും കഴിഞ്ഞ് അമൃതയെ മുന്നിൽ നടത്തി അവളുടെ പുറത്ത് തലയും താങ്ങി മുകളിലേക്ക് നടക്കുകയാണ് ഗാഥ...
അമൃത : "എന്നാടി പെണ്ണെ ഈ കാണിക്കുന്നേ... നീ വീഴൂന്നേ..."
ഗാഥാ : "അതൊന്നുമില്ലെന്റെ ചേച്ചി പെണ്ണെ അങ്ങ് നടന്നെ... പിന്നെയെ ആ അപ്പച്ചി തള്ളയോട് പറഞ്ഞത് കിടുവായിരുന്നു കെട്ടോ.. അവർക്ക് ഇത്തിരി സൂക്കേട് കൂടുതലാണ്..."
അമൃത : "ആളൊരു ചൊറി പാർട്ടി ആണെന്ന് കണ്ടപ്പോഴേ മനസ്സിലായി"
ഗാഥ: "അതൊക്കെ പോട്ടെ...ഫസ്റ്റ് നൈറ്റ് തകർക്കേണ്ടേ.... എങ്ങനെയാണ് ഇന്ന് തന്നെ പരുപാടി ഒക്കെ കാണുമോ.അപ്പുറത്തെ മുറിയിൽ ഞാൻ ഉണ്ടെന്നുള്ള ചിന്ത വേണം.. പാലുമായിട്ട് അമ്മയും ഇപ്പൊ വരും "
അമൃത : "പിന്നെ.... ഇത് വരെ കതക് പോലും തുറന്നില്ല നിന്റെ ചേട്ടൻ... അപ്പോഴാണ് ഇനി പാല് കുടിയും പരിപാടിയും "
ഗാഥ : "അതൊക്കെ നമുക്ക് തുറപ്പിക്കാം....."
അമൃത : "ഈ പെണ്ണിത് "...വാത്സല്യം നിറഞ്ഞ ചിരിയോടെ അവൾ പറഞ്ഞു..
അതുലിന്റെ മുറിയുടെ മുന്നിൽ എത്തി ഗാഥ വാതിലിൽ മുട്ടി വിളിച്ചു...
"ഏട്ടാ..... ഏട്ടാ... "
കുറച്ച് വൈകിയാണ് അതുൽ വാതിൽ തുറന്നത്...
" എന്താണ്.. മനുഷ്യനെ മെനക്കെടുത്താൻ "?- അതുൽ കണ്ണും തിരുമ്മി ഉറക്കപ്പിച്ചിൽ
💬 Comments
View all comments