Chapter Title : അനിയത്തി നൽകിയ സമ്മാനം 5 [നാച്ചോ]
അവളും ആ ടാറ്റൂ സെന്ററിൽ സഹായത്തിനായി കൂടി...പുതിയ പുതിയ ഡിസൈൻസ് അവൾ കണ്ടത്തി.... ആ സ്ഥാപനം ലാഭത്തിൽ ആക്കുവാൻ അവളും ഒരുപാട് കഷ്ടപ്പെട്ടു...പക്ഷെ വിധി അവൾക്ക് മേൽ വീണ്ടും കരിമേഘം വീഴ്തി...രണ്ടാം വർഷം പഠിക്കുന്ന സമയം... അപ്രതീക്ഷിതമായി വന്ന ഒരു സ്ട്രോക്കിൽ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു... അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണുവാൻ പോലും വീട്ടുകാർ സമ്മതിച്ചില്ല.. അവളെ ആ വീട്ടിൽ നിന്നും പടി അടച്ചു.... പക്ഷെ ആ ടാറ്റൂ സെന്റർ അവളുടെ പേരിലേക്ക് അദ്ദേഹം മാറ്റിയിരുന്നു... ആഴ്ചകളോളം അവൾ ആ ഷോപ്പ് അടച്ചിട്ട് അതിനുള്ളിലെ ഇരുട്ടിൽ കഴിഞ്ഞു... അദ്ദേഹം വിട്ട് പോയി എന്ന യാഥാർഥ്യം അവൾ അംഗീകരിച്ചിരുന്നില്ല... എന്നാൽ അദ്ദേഹം അവസാന നാളിൽ അവൾക്ക് എഴുതിയ ഒരു കത്ത് ആ സ്ഥാപനത്തിന്റെ മേശയിൽ അവളെയും കാത്ത് കിടപ്പുണ്ടായിരുന്നു......
'ഈ സ്ഥാപനം നിനക്കുള്ളതാണ്.. എന്റെ കാലശേഷവും ഇത് നീ തന്നെ മുന്നോട്ട് കൊണ്ടുപോകണം... എനിക്കറിയാം അവർ നിന്നെ വേട്ടയാടുമെന്ന്..പക്ഷെ തോറ്റ് കൊടുക്കരുത് നീ... പൊരുതണം... നിനക്ക് അതിന് കഴിയും... -അച്ഛൻ '
ആ കത്തും കെട്ടിപിടിച്ച് അവൾ ഒരുപാട് കരഞ്ഞു.... പക്ഷെ വരാൻ ഇരുന്നത് ഉയിർത്തെഴുന്നേൽപ്പിന്റെ നാളുകൾ ആയിരുന്നു .... അതിന് ആദ്യം തന്റെ രൂപം തന്നെ അവൾ മാറ്റി.....സ്വന്തം സ്വത്വം തിരിച്ചറിഞ്ഞു ലിംഗ മാറ്റ ശാസ്ത്രക്രിയ നടത്തി.....അവൾപുതിയ ജീവിതം തുടങ്ങി... എല്ലാത്തിനും അദ്ദേഹം കൂടെ ഉണ്ട് എന്ന വിശ്വാസമായിരുന്നു അവൾക്ക്.. പകൽ സമയം കോളജിൽ പോയും... രാത്രി വരെ ടാറ്റൂ സെന്റർ നടത്തിയും.. പ്രതിസന്ധികളെ കീറി മുറിച്ച് അവൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു..."
ഇതെല്ലാം പറയുമ്പോൾ മുഖത്ത് ഉണ്ടായ ചെറു പുഞ്ചിരിയും ആവേശവും വന്നത് ഗാഥ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....
"എന്നിട്ട് "... ഗാഥ അറിയുവാൻ ജിജ്ഞാസ കാട്ടി.
"എന്നിട്ട്........... അവൾ സെക്കൻഡ് ഇയർ പഠിക്കുമ്പോൾ ആണ് ചേച്ചി അവിടെ പഠിക്കുവാൻ ചെല്ലുന്നത്.... അന്നത്തെ എന്റെ അവസ്ഥ ഞാൻ പറഞ്ഞല്ലോ..... എല്ലാ തരത്തിലും മറ്റുള്ള കുട്ടികൾ എന്നെ പരിഹസിച്ചു കൊണ്ടിരുന്നു... കോളജിന് പുറകിൽ ഉള്ള ആൽമരം ആയിരുന്നു എന്റെ ഏക ആശ്വാസം.... അവിടെ ചെന്നിരുന്ന് വേണ്ടുവോളം കരയും.. എല്ലാ നിരാശയും കരഞ്ഞ് തീർക്കും.... അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം കരഞ് കൊണ്ടിരുന്ന എന്റെ തോളത്ത് ഒരു കൈ വീണത് ഞാൻ അറിഞ്ഞു..... ബോയ് കട്ട് ഹെയർ സ്റ്റൈൽ ഉള്ള.... മൂക്കിൽ പച്ച സ്റ്റട് കുത്തിയ.... ദേഹം നിറയെ ടാറ്റൂ പതിപ്പിച്ച.. ഒരു
💬 Comments
View all comments