Chapter Title : അനിയത്തി നൽകിയ സമ്മാനം 5 [നാച്ചോ]
തന്നെ അന്ന് വായും പൊളിച്ച് നിന്ന് പോയിരുന്നു.... അവരെയും കുറ്റം പറയുവാൻ കഴിയില്ല.. കരണം അത്രക്കും മെലിഞ്ഞിരുന്നു ഞാൻ... ഇപ്പോഴത്തെക്കാൾ... ബോളിവുഡ് മോഡൽ പോലെ... എല്ലാത്തിനും മുന്നിൽ നിന്നത് അവൾ.... എന്റെ ഡയാന..... പിന്നീട് എന്റെ പുറകെ ചെറുക്കന്മാർ കൂടി.... ഒരു ദിവസം പുറകെ നടക്കുന്നവന്മാർ എല്ലാം അടുത്ത ദിവസം കയ്യിലും തലയിലും കെട്ടുകൾ ആയിട്ടാണ് കോളേജിൽ വരിക... അവർ പിന്നെ എന്റെ മുഖത്‌ത് പോലും നോക്കിയിരുന്നില്ല... അവൾ എടുത്തിട്ട് പെരുമാറിക്കളയും അതായിരുന്നു പ്രശ്നം.... അങ്ങനെ ഞങ്ങൾ ആ കോളജിലെ നായിക നായകമാരായി വിലസ്സിനടന്നു........
****
മഴമേഘം പെയ്യുവാൻ വെമ്പി നിൽക്കുന്നു..... നല്ല കാറ്റ് വീശുകയാണ്.......കോളേജിന് പിന്നിലെ ആൽത്തറയിൽ ഡയാനയും അമൃതയും കൈ കോർത്തിരുന്നു....താളത്തിൽ വീശിയിരുന്ന കാറ്റിൽ അമൃതയുടെ മുടി അവളുടെ മുഖത്തിന് ചുറ്റും പാറി പറന്ന് നടന്നു.... ഡയാന അമൃതയുടെ മുഖം നോക്കി കണ്ണും നട്ടിരുന്നു....
-തുടരും
💬 Comments
View all comments