0%

Chapter Title : അനിയത്തി നൽകിയ സമ്മാനം 5 [നാച്ചോ]

Author : Kambikathakal Read All Parts 751

:"നീ ആദ്യം ആ കണ്ണീര് തുടക്ക്...എന്റെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെ ഒക്കെ തന്നെയാണ്... എന്റെ ജൻഡർ മാറിയതാണ് ഇവിടെ പ്രശ്നം... എന്നെയും ആരും മൈൻഡ് ആക്കുന്നില്ലല്ലോ... എന്നിട്ട് ഞാൻ കരഞ്ഞ് കൂവി നടക്കുന്നുണ്ടോ... "?

അമൃത അവളെ അതിശയത്തോടെ നോക്കി നിന്നു.....

"ഇങ്ങനെ നോക്കണ്ട... പറഞ്ഞത് സത്യമാണ്.... പിന്നെ ആരേലും എന്നേലും പറഞ്ഞതിന് ജീവിതം ഇങ്ങനെ മോങ്ങി തീർക്കുകയല്ല വേണ്ടത്... ജീവിച്ച് കാണിച്ച് കൊടുക്കണം...... ആരും കൂടെ ഇല്ലന്ന തോന്നൽ വേണ്ട.... ഞാൻ ഡയാന... ഡയാന ഷിൻഡെ.....ഇവിടെ.. BA മ്യൂസിക് രണ്ടാം വർഷം.....കൂടാൻ താൽപ്പര്യമുണ്ടെൽ.. കണ്ണീര് തുടച്ചിട്ട് കൈ തരാം...."

ഇത്രയും സമയം അവളോട് ആ കോളേജിൽ ആരും തന്നെ സംസാരിച്ചുണ്ടായിരുന്നില്ല.... അത് കൊണ്ട് തന്നെ ഒരാൾ ഇത്രയും അവൾക്ക് വേണ്ടി സമയം ചിലവാക്കിയപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല....കണ്ണീര് തുടച്ച്.. ഒരു ചെറു ചിരിയോടെ അവളും ഡയനക്ക് കൈ നൽകി "

അമൃത : "അമൃത... അമൃത വാസുദേവൻ... BA ഇംഗ്ളീഷ് ഒന്നാം വർഷം.."

ഡയാന.. "മല്ലു പെണ്ണാണല്ലേ.... വെറുതെയല്ല... ഇത്രയും പാവത്താൻ ആകേണ്ട ആവിശ്യമില്ല ഇവിടെ.....അത് കൊണ്ട് വാ ചായ കുടിച്ച് ഈ ബന്ധം അങ്ങ് സ്ട്രോങ്ങ്‌ ആക്കാം..."

**** അമൃത ഓർമ്മകൾ വീണ്ടെടുത്തു... അതെല്ലാം ഓർത്ത് അവൾ മന്ദഹസിച്ചു ...

"എന്നിട്ടെന്താ സംഭവിച്ചത് "... ഗാഥക്ക് അറിയുവാൻ താൽപര്യമേറി...

"അങ്ങനെ ഒരു ചായയിലൂടെ ഞങ്ങളുടെ സൗഹൃദം തുടങ്ങി.. അവളുടെ ക്യാരക്റ്റർ എനിക്ക് ഇഷ്ടമായി... ഭയങ്കര ഗൗരവക്കാരി... വല്ലപ്പോഴും മുഖത്ത് വരുന്ന ചിരി.... നല്ല തേജസ്സുള്ള മുഖം.... തന്റേടം... എല്ലാം സമാനമില്ലാത്തതായിരുന്നു.....കൂടെ പാട്ടും ഡാൻസും വരയും.....

💬 Comments

View all comments