0%

Chapter Title : അനിയത്തി നൽകിയ സമ്മാനം 5 [നാച്ചോ]

Author : Kambikathakal Read All Parts 752

ഞങ്ങൾ പെട്ടന്ന് അടുത്തു.... ആ കലാലയത്തിൽ എനിക്ക് അവളും അവൾക്ക് ഞാനും എന്ന രീതിക്കായി കാര്യങ്ങൾ.... കോളേജിൽ എന്നെ കളിയാക്കുന്നവരെ എല്ലാം അവൾ കൈകാര്യം ചെയ്തു.... ഗാങ് കൂടി വരുന്ന ചെറുക്കന്മാരെ പോലും എന്റെ കാൽക്കൽ കൊണ്ടിട്ട് സോറി പറയിപ്പിക്കുമായിരുന്നു അവൾ... അത്രക്ക് കരുത്തുണ്ട്... കൂടെ കുങ് ഫു.. പോലുള്ള ഐറ്റങ്ങളും കയ്യിൽ....... എന്റെ സംരക്ഷണം അവൾ ഏറ്റെടുത്തു...... അങ്ങനെ കൂട്ട് ബഹുമാനമായി... ബഹുമാനം ഭക്തിയായി.. ഭക്തി സ്നേഹമായി.....സ്നേഹം പ്രണയമായി...."

ഗാഥ ഒന്ന് കൂടി ഉണർന്നിരുന്നു... അവൾക്ക് ചേച്ചിയോടുള്ള ബഹുമാനം കൂടി... അവളുടെ ചുണ്ടിലും ഒരു ചിരി പടർന്നു...

"എന്റെ ഹോസ്റ്റൽ ജീവിതം അത്ര സുഖകരമല്ല എന്നറിഞ്ഞപ്പോൾ അവളാണ് എന്നെ അവളുടെ സ്വന്തം ഫ്ലാറ്റിലേക്ക് കൊണ്ട് പോയത്..... അവൾക്കും ഞാനില്ലാതെ പറ്റില്ല എന്ന സ്ഥിതി വന്നിരുന്നു....എന്റെ ജീവിതം തന്നെ മാറി.. സ്നേഹം.. സൗഹൃദം എന്തെന്ന് ഞാനറിഞ്ഞു.... എന്റെ മാതാപിതാക്കൾക്കും അവളെ വലിയ കാര്യമായിരുന്നു..... എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു സൃഹൃത്തായി അവളെ അവർ കണ്ടു... അവൾ എന്നെയും ടാറ്റൂ ചെയ്യുവാൻ പഠിപ്പിച്ചു... അവളുടെ ടാറ്റൂ സെന്ററിൽ എന്നെയും കൂടെ കൂട്ടി... പിന്നെ ഞങ്ങൾ രണ്ട് പേരും കൂടെ ആ സ്ഥാപനം മുന്നോട്ട് കൊണ്ടുപോയി.... എന്റെ ഫിറ്റ്നസ്സിൽ അവൾ മുൻ കൈ എടുത്തു... രാവിലെ എണീപ്പിച്ച് എന്നെ ഓടുവാൻ കൊണ്ടുപോകുക.... ജിമ്മിൽ കൊണ്ടുപോകുക... എനിക്ക് കുങ് ഫു പഠിപ്പിച്ച് തരുക... എന്തിന് എന്റെ ഫുഡിങ് പോലും അവൾ നിയന്ത്രിച്ചു...അങ്ങനെ രണ്ടാം വർഷം ആ കോളേജ് കണ്ടത് പുതിയൊരു അമൃതയെ ആയിരുന്നു.... എന്റെ ഈ അവതാരപ്പിറവി കണ്ട് എല്ലാവരും

💬 Comments

View all comments