Chapter Title : അനിയത്തി പൂവ് 3 [Bijo John]
ഞാൻ നേരത്തെ ഫോൺ വിളിച്ച് ഓർഡർ ചെയ്ത് വെച്ചിട്ടുണ്ട്. നീ ചെന്ന് അതൊന്ന് പോയി എടുത്താൽ മതി," അച്ഛൻ ഗൗരവത്തിൽ പറഞ്ഞു.
കാർ ഒരു വലിയ ഗിഫ്റ്റ് ഷോപ്പിന്റെ വാതിൽക്കൽ എത്തി നിർത്തി. ഞാനും അച്ഛനും കാറിൽ നിന്നിറങ്ങി കടയിലേക്ക് കയറി. കൗണ്ടറിൽ ഇരുന്നയാൾ അച്ഛനെ കണ്ടതും ഒരു വലിയ ബോക്സ് എടുത്തു മേശപ്പുറത്ത് വെച്ചു.
ആ ഗിഫ്റ്റ് ബോക്സ് കണ്ടതും ഞാൻ ശരിക്കും ഞെട്ടിപ്പോയി! അത്യാവശ്യം നല്ല നീളവും വലിപ്പവുമുള്ള ഒരു ബോക്സ്. മനോഹരമായ തിളങ്ങുന്ന ഗിഫ്റ്റ് പേപ്പർ കൊണ്ട് അത് നീറ്റായി പൊതിഞ്ഞു വെച്ചിട്ടുണ്ടായിരുന്നു.
"ഇതെന്താ അച്ഛാ? ഇത്രയും വലിയ ബോക്സിൽ എന്താ ഉള്ളത്?" ആകാംക്ഷ അടക്കാനാവാതെ ഞാൻ ചോദിച്ചു.
"അതൊക്കെ ഉണ്ട്, ഒരു വലിയ സർപ്രൈസ് ആണ്! നീ തൽക്കാലം കൂടുതൽ ചോദിക്കണ്ട, ഇത് നിന്റെ മടിയിൽ വെച്ചോ പൊട്ടുന്ന സാധനം ആണ്," അച്ഛൻ ചിരിച്ചുകൊണ്ട് ബോക്സ് എന്റെ കൈകളിലേക്ക് തന്നു.
ഞങ്ങൾ കടയിൽ നിന്നും ഇറങ്ങി കാറിനടുത്തേക്ക് നടന്നു. എന്റെ കയ്യിലിരിക്കുന്ന വലിയ ഗിഫ്റ്റ് ബോക്സ് കണ്ടതും കാറിലിരുന്ന അമ്മയും ആഞ്ചലും ഒരുപോലെ ഞെട്ടി.
"ഇതെന്താ ജോണേ ഇത്? ഇത്രയും വലിയൊരു പാക്കറ്റ്! ഇതിനകത്ത് എന്താ?" അമ്മ അത്ഭുതത്തോടെ ചോദിച്ചു.
"അതൊക്കെ അവിടെ എത്തുമ്പോൾ അറിയാം, " അച്ഛൻ ചിരിച്ചുകൊണ്ട് കാറിന്റെ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
ഏഞ്ചൽ എന്റെ മടിയിലിരിക്കുന്ന വലിയ ബോക്സിലേക്കും എന്നെയും മാറി മാറി നോക്കി. "എന്താ ചേട്ടാ ഇത്??" അവൾ എന്റെ കാതിൽ മെല്ലെ ചോദിച്ചു.
"എനിക്കുമറിയില്ലെടീ, അച്ഛൻ സർപ്രൈസ് ആണെന്നാ പറഞ്ഞത്," ഞാൻ
💬 Comments
View all comments