Chapter Title : അനിയത്തി V/S കാമുകി [ശ്രേയ]
പറ. എന്നാലേ ഞാൻ പറയു. അമ്മു കണ്ണീര് തുടച്ചുകൊണ്ട് പറഞ്ഞു.
ഉറപ്പൊന്നും പറയാൻ പറ്റില്ല. നീ കാര്യം പറ.
ഇല്ല. ഏട്ടൻ ദേഷ്യപ്പെടും. ഞാൻ പറയില്ല.
ശെരി ഇനി ദേഷ്യപ്പെട്ടാലും ഞാൻ ഒന്നും മനസ്സിൽ വെക്കില്ല. ഈ കാറിൽ നിന്ന് ഇറങ്ങിയാൽ ഞാൻ അത് വിടും. പോരെ.
വക്കാണേ…
ആടി സത്യം.
അപ്പു അവളുടെ കയ്യിലടിച്ച് സത്യം ചെയ്തു.
ശെരി എന്നാ ഞാൻ പറയാം.
അപ്പു ആകാംഷയോടെ അമ്മുവിനെ നോക്കി ഇരുന്നു. കുറച്ച് പേടിയോടെ ആണെങ്കിലും അമ്മു കാര്യം അവതരിപ്പിച്ചു.
ഏട്ടാ…അത്…ഞാൻ കാരണം ആണ് നിങ്ങൾ…
നീ കാരണം എന്ത്???
ഞാനാ നിങ്ങളെ കുടുക്കിയത്. അമ്മു ഒരു വിളറിയ ചിരിയോടെ പറഞ്ഞു. ഇത് കേട്ടതും അപ്പുവിന്റെ മുഖം മാറി. അവൻ പുരികം ചുളിച് മനസിലായില്ല എന്ന ഭാവത്തിൽ അവനവവളെ നോക്കി.
നീ അവടേം ഇവടേം തൊടാതെ കാര്യം വെക്തമായി പറ. കുറച്ചു ഗൗരവത്തിൽ അപ്പു പറഞ്ഞു.
അമ്മു അവസാനം അവരുടെ വീഡിയോ എടുത്തത് ഒഴികെയുള്ള ബാക്കിയെല്ലാം അപ്പുവിനോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ് അപ്പുവിന്റെ കിളി പോയി. അവൻ കണ്ണടച്ച് തലയ്ക്കു കയ്യും കൊടുത്തിരുന്നു. അമ്മുവിന് അവളുടെ ഏട്ടന്റെ ഇരുത്തം കണ്ട് ചിരി വന്നെങ്കിലും ഉള്ളിൽ പേടി ഉണ്ടായിരുന്നു. അവൻ എങ്ങനെ റിയാക്ട് ചെയ്യുമെന്ന്. കുറച്ചു നേരം നോക്കി നിന്ന് അമ്മു പതിയെ അപ്പുവിനെ വിളിച്ചു. അവൻ മുഖമുയർത്തി രൂക്ഷമായി അമ്മുവിനെ നോക്കി. അപ്പുവിന്റെ ഉള്ളിൽ ചിരി വന്നെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ പരമാവധി ശ്രെമിച്ചു. ഇമ്മാതിരി കുരുത്തക്കേടിനു ചിരിച്ചു കൊടുത്താൽ നാളെ ഇതിലും വലുത് കാണിക്കുമെന്ന്
💬 Comments
View all comments