0%

Chapter Title : അനിയത്തി V/S കാമുകി [ശ്രേയ]

Author : kkstories Read All Parts 6.9K

അവനറിയാം. എന്നാലും ഏട്ടന്റെ ചുണ്ടിലെ ചെറുച്ചിരി അമ്മുവിന് മനസിലായി. ഭാഗ്യം ഏട്ടൻ സീരിയസ് ആയി എടുത്തില്ല. അമ്മു മനസ്സിൽ പറഞ്ഞു.

എന്താ ഒന്നും പറയാത്തെ… അമ്മു ചിണുങ്ങിക്കൊണ്ട് ചോദിച്ചു.

പറയല്ല മൂക്കിന് ഒരു കുത്ത് തരുകയാ വേണ്ടേ.

അവൻ മുഷ്ടി ചുരുട്ടി കുത്താൻ എന്നപോലെ ആക്ഷൻ കാണിച്ചു. അമ്മുവിന് ആശ്വാസമായി. ദേഷ്യം വന്നിരുന്നെങ്കിൽ അപ്പു ഇങ്ങനെ ആയിരിക്കില്ല പെരുമാറുക.

സമ്മതിച്ചു നിന്നെ. ചുരുങ്ങിയ സമയത്തിനുള്ളിൽ എന്തോരം നുണയാ തട്ടി വിട്ടത്. നിനക്ക് എവ്ട്ന്നാ ഇതിനുമാത്രം കുരുട്ടുബുദ്ധി കിട്ടിയത്?

പിന്നെ എനിക്ക് സങ്കടം വന്നാൽ എന്ത് ചെയ്യും

സങ്കടം വന്നാൽ എന്തും ചെയ്യുമോ???

നമ്മളെ പിരിക്കാൻ നോക്കിയാൽ എന്തും ചെയ്യും. വേണേൽ തട്ടി കളയും.

ബെസ്റ്റ്…ആ മാനേജർ എങ്ങാനും പോലീസിനെ വിളിച്ചിരുന്നെങ്കിലോ…എന്ത് ചെയ്യും നമ്മൾ???

ആാാ എനിക്കറിഞ്ഞൂടാ

ഹോ കഷ്ടം. ദൈവമേ ഇമ്മാതിരി മൊതലിനെ ശത്രുക്കൾക്ക് പോലും കൊടുക്കരുതേ. അപ്പു കൈ കൂപ്പി ദൈവത്തോട് പ്രാർത്ഥിച്ചു.

പൊ ഏട്ടാ… ചുമ്മാ കളിയാക്കാതെ…

അമ്മു വേഗം കാറിൽ നിന്ന് പുറത്തിറങ്ങി. മനസ്സിൽ നിന്ന് വലിയൊരു ഭാരം ഇറക്കി വെച്ച ആശ്വാസം ഉണ്ടായിരുന്നു അപ്പോൾ.

ഹലോ…അങ്ങനെ അങ്ങ് പോയാലോ…ഒന്ന് നിന്നേ…

ഇനി എന്താണാവോ എന്ന ഭാവത്തിൽ അമ്മു ഏട്ടനെ നോക്കി.

അപ്പു ഡിക്കി തുറന്നു. ഇത്രയൊക്കെ ചെയ്തിട്ട് പകരം ഒരു ചെറിയ ശിക്ഷ എങ്കിലും തരാതെ എങ്ങനാ. ഈ സാധനങ്ങൾ ഒക്കെ ഫ്ലാറ്റിൽ കൊണ്ട് വെക്ക്.

ഞാൻ ഒറ്റക്കോ!!!???

പിന്നെ കൂലിക്ക് ആളെ വിളിക്കണോ???

ഒന്ന് സഹായിക്ക് ഏട്ടാ…നല്ല ഏട്ടനല്ലേ…

ഏട്ടൻ നല്ലതാ. പക്ഷെ ഈ മോൾടെ കയ്യിലിരിപ്പ് അത്ര നല്ലതല്ല.

💬 Comments

View all comments