0%

Chapter Title : അനിയത്തി V/S കാമുകി [ശ്രേയ]

Author : kkstories Read All Parts 6.9K

ആ മാനേജർ തെണ്ടിടെ അടുത്ത് പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോ കൂട്ട് ഒന്നും വേണ്ടായിരുന്നല്ലോ? അതുകൊണ്ട് ഇതും ഒറ്റക്ക് അങ്ങ് ചെയ്താൽ മതി.

ഹും. അമ്മു മുഖം ഒരു കോണിലേക്ക് ആക്കി കോക്രി കാട്ടി. ഒരു മാസത്തേക്കുള്ള സാധനങ്ങൾ എല്ലാം ഏതെങ്കിലും ഒരു സൂപ്പർ മാർക്കറ്റിൽ ഓഫർ വരുമ്പോൾ ഒന്നിച്ചു മേടിക്കൽ ആണ് പതിവ്. ഇന്നും അങ്ങനെ ഒരു ഷോപ്പിംഗ് ദിവസമായിരുന്നു. അത്‌ കഴിഞ്ഞ് വെറുതെ സമയം കളയാൻ മാളിൽ കേറിയപ്പോഴാണ് എല്ലാം നടന്നത്.

അമ്മു ഓരോന്ന് ആയി എടുത്തു വെച്ചു. ഏട്ടന്റെ സഹായം കിട്ടാൻ കുറച്ചു വയ്യായ്മ അഭിനയിച്ച് ഏട്ടനെ ദയനീയമായി നോക്കി. എന്നാൽ അപ്പു ഒരു പുഞ്ചിരിയോടെ ഒറ്റക്ക് ചെയ്യ് എന്ന മട്ടിൽ തലയാട്ടി. അവനറിയാം വയ്യായ്മ ഒക്കെ ഈ കുറുമ്പത്തിയുടെ അടവാണെന്ന്.

പാവം പൂജ.

പാവോ. അവളത്ര പാവമൊന്നുമല്ല. കയ്യിലിരുപ്പ് എനിക്കല്ലേ അറിയൂ. ഏട്ടൻ ഒരു പാവം ആയതുകൊണ്ടാ അവൾ പാവമായി തോന്നുന്നത്.

അതല്ലടി. ഷോപ്പിംഗ് മാളിലെ കലാപരിപാടിയുടെ ബുദ്ധികേന്ദ്രം നീയാണെന്നു അറിയാതെ അല്ലേ അവൾ നിന്നോട് ചാറ്റ് ചെയ്ത് ഹെല്പ് ചോദിച്ചത്.

ഓ അത്‌. ഹി ഹീ.. അതൊക്കെ ഒരു രസല്ലേ…അമ്മു ഒരു വില്ലത്തി ചിരി ചിരിച്ചു.

അല്ലാ…അപ്പൊ ആ മാനേജർക്ക് സംശയം തോന്നാതിരിക്കാൻ വേണ്ടിയാണോ നീ ഞങ്ങളെ കണ്ട ഭാവം നടിക്കാതെ മുന്നേ ഓടിയത്.?

പിന്നല്ലാതെ. അത്‌ ഇപ്പോഴാണോ കത്തിയത്. ഏട്ടൻ നല്ല പൊട്ടൻ ആണല്ലോ…

അമ്മുവിന് അവളുടെ ചിരി പിടിച്ചുനിർത്താനായില്ല. അവൾ അപ്പുവിനെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ദേഷ്യം വന്ന അപ്പു അമ്മുവിന്റെ കുണ്ടിയിൽ ഒറ്റ നുള്ള്.

അയ്യോ ഏട്ടാ…പിടി

💬 Comments

View all comments