Chapter Title : അനിയത്തി V/S കാമുകി [ശ്രേയ]
ആയി.
കിടന്ന് ഉറങ്ങട്ടെ ശവം. അപ്പു മനസ്സിൽ ഓർത്തു.
അവൻ ഒരു t ഷർട്ടും ബർമൂടയും ഇട്ട് ഹാളിലേക്ക് വന്നു. അമ്മു എത്തിക്കാണും എന്ന പ്രതീക്ഷയിൽ. അവിടെ കാണാഞ്ഞപ്പോൾ അമ്മുവിന്റെ റൂമിൽ പോയി നോക്കി. ആളെത്തിയിട്ടില്ല.
ഈ പെണ്ണിന്റെ ഒരു വാശി. തനി കാന്താരി തന്നെ. അപ്പു മനസ്സിൽ ഓർത്തു. അവൻ വേഗം ഫോൺ എടുത്ത് വിളിച്ചു. റിങ് ചെയ്തെങ്കിലും എടുത്തില്ല.
നല്ല വിശപ്പ് ഉണ്ടായിരുന്നെങ്കിലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് അമ്മുവിന്റെ ഒപ്പം ഇരിക്കാം എന്ന് വിചാരിച്ച് അപ്പു ഉച്ചക്ക് ഉണ്ടാക്കിയ ബിരിയാണി ചൂടാക്കി രണ്ട് പ്ലേറ്റിൽ വിളമ്പി. മണം അടിച്ചപ്പോൾ തന്നെ വിശപ്പ് ഇരട്ടിയായി. അവൻ വേഗം ഒരു ഫോട്ടോ എടുത്ത് അമ്മുവിന് അയച്ചു. എന്നാൽ ആ പിക് ഡബിൾ ടിക് കാണിക്കാത്തത്തിൽ അപ്പുവിന് സംശയം തോന്നി അമ്മുവിന്റെ ലാസ്റ്റ് സീൻ നോക്കി. അവൻ വിളിച്ചതിനുശേഷം വാട്സാപ്പിൽ കേറിയിട്ടുണ്ട്. പക്ഷേ ഈ പിക് delivered ആയിട്ടില്ല.
അപ്പു വേഗം ബിരിയാണി മൂടിവെച്ച് തിരക്കിട്ട് പാർക്കിങ്ങിലേക്ക് നടന്നു. നടക്കുന്നതിനിടയിലും അവൻ ട്രൈ ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ എടുത്തില്ല.
അപ്പു പാർക്കിങ്ങിൽ എത്തിയപ്പോൾ വണ്ടിയുമില്ല അമ്മുവുമില്ല. അവന് വല്ലാത്ത നിരാശയും സങ്കടവും തോന്നി. അവൻ 4 പ്രാവശ്യം അടുപ്പിച്ചു അമ്മുവിനെ ട്രൈ ചെയ്തു. എടുക്കുന്നില്ല എന്ന് കണ്ടപ്പോൾ ഒരു ടെക്സ്റ്റ് മെസ്സേജ് അയച്ചു.
മോളെ ഇത്രക്ക് ഒക്കെ വേണോ? എന്ത് ഉണ്ടെങ്കിലും നമ്മൾക്കു സംസാരിച്ചു തീർക്കാം. ഏട്ടന്റെ കുട്ടി ഈ മെസ്സേജ് കണ്ടാൽ ഉടനെ എന്നെ വിളിക്കണം. ഇല്ലെങ്കി ടെൻഷൻ അടിച്ച് ഞാൻ ചത്തുപോകും. ഞാൻ ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ ആണ്
💬 Comments
View all comments