Chapter Title : അനിയത്തിമോഹം 3 [Tony]
പോയാലോ ", ദേവു അവളുടെ ആഗ്രഹം പ്രകടിപ്പിച്ചു.
"മഴ പെയ്യാൻ ചാൻസ് ഉണ്ട്, വെറുതെ ബീച്ചിൽ പോയി നനയണോ ", അരുൺ ചോദ്യം ഉന്നയിച്ചു.
"മഴ ഒന്നും പെയ്യില്ല, പെയ്യും എന്ന് പറഞ്ഞിട്, ഇത്രേം ദിവസവും പെയ്തിട്ടുണ്ടോ, ഇന്നും പെയ്യില്ല." ദേവുവിന്റെ ആഗ്രഹം നടത്താൻ അവൾ വാശി പിടിച്ചു. കാലങ്ങൾക്ക് ശേഷം ദേവു തന്നോട് പറഞ്ഞൊരു ആഗ്രഹം ആണ്, അത് നടത്തികൊടുക്കേണ്ടത് തന്റെ കടമയാണ് എന്ന് അരുൺ മനസിലാക്കി കൊണ്ട് അതിന് സമ്മതം മൂളി.
അവർ രണ്ടുപേരും വണ്ടിയിൽ കേറി ബീച്ച് ലക്ഷ്യമാക്കി ഇറങ്ങി.
വഴിയിൽ നല്ല ബ്ലോക്ക് ആയത് കൊണ്ട് അവർ വൈകിയാണ് ബീച്ചിൽ എത്തിയത്. പക്ഷെ സൂര്യൻ അസ്‌തമിക്കാൻ തുടങ്ങുന്നതേ ഉള്ളായിരുന്നു.ബീച്ചിൽ എത്തി രണ്ടു ഫോട്ടോയും എടുത്ത് ബീച്ചിലിറങ്ങി കാല് നനച്ച് അവർ നടന്നു. നടത്തത്തിനിടയിൽ അരുൺ ദേവുവിനെ നോക്കിയപ്പോൾ അവളുടെ പോയ പുഞ്ചിരി തിരിച്ചെത്തിയതായി അരുൺ കണ്ടു.
അത് കണ്ടപ്പോൾ അരുണിലും ഒരു പുഞ്ചിരി ജനിച്ചു. അവർ നടന്ന് കൊണ്ടിരിന്നുപ്പോ അതാ അരുണിന് ഒരു കാൾ വന്നു. നോക്കിയപ്പോൾ അമ്മ ആയിരുന്നു. ഇപ്പോൾ വരാം എന്ന് പറഞ് അരുൺ മാറിയിരുന്നു ഫോൺ എടുത്തു.
"അരുണേ, നിങ്ങൾ ഭക്ഷണം കഴിച്ചോ?എല്ലാം ഓക്കേ അല്ലേ "
"എല്ലാം ഓകെ ആണെമ്മേ "
"അവൾ എന്ത് ചെയ്യുന്നു?"
"ഞങ്ങൾ ഒന്ന് മൂഡ് ഫ്രഷ് ആവാൻ ബീച്ചിലേക്ക് ഇറങ്ങി, അവൾ ഇപ്പൊ ഹാപ്പിയാ "
"അത് നന്നായെടാ, നീ അവളെ നോക്കണേ, ഞങ്ങൾ നാളെ രാവിലെ എത്തും എന്ന് വിചാരിക്കുന്നു, എന്ന ശെരി, അധികം വൈകാതെ വീട് എത്താൻ
💬 Comments
View all comments