0%

Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

കാണാൻ പറ്റുന്നുണ്ടോ " അവൻ അച്ചുവിനെ ചൂണ്ടി നഴ്സിനോട് ചോദിച്ചു "ഇല്ല, ഏതു പെൺകുട്ടി " അപ്പൊ താൻ കണ്ടത് ഒരു സ്വപ്നം ആയിരുന്നില്ല, അച്ചു ശരിക്കും ഒരു പ്രേതം തന്നെയാണ്. "എടി മോളെ പോകുന്ന വഴിക്ക് ഇയാളെ വല്ല ഊളംപാറയിലും കാണിച്ചേക്കു... തലക്കു അടി കിട്ടിയപ്പോൾ ഉള്ള ബോധം പോയി എന്ന് തോന്നുന്നു " അവൻ നോക്കുമ്പോൾ അച്ചുവിനെ നോക്കി സംസാരിക്കുന്ന നഴ്‌സ്‌നെയാണ് കാണുന്നത്, "ഏട്ടാ ഏട്ടനെന്താ പറ്റിയെ, ഇത് ഞാനാ അച്ചു.എന്നെ കാണാതിരിക്കാൻ ഞാൻ എന്താ പ്രേതമാണോ... , ആണോ സിസ്റ്ററെ എന്നെ കണ്ടിട്ട് പ്രേതമായി തോന്നുന്നുണ്ടോ "
അവൾ പകുതി അവനോടും പകുതി നഴ്‌സ്‌നോഡുമായി പറഞ്ഞു, "ഏട്ടാ ഇന്ന് പോകാൻ പറ്റില്ല, ഏട്ടനെ ഇന്ന് കൂടെ നിരീക്ഷണത്തിൽ വച്ചിട്ട് നാളെ ഡിസ്ചാർജ് ചെയ്യും എന്നാണ് ഡോക്ടർ പറഞ്ഞത് " അവൾ ഇതൊക്കെ പറയുമ്പോളും അവനു കണ്ടത് ഒരു സ്വപ്‌നമാണെന്ന്‌ വിശ്വസിക്കാൻ പറ്റാതെ ഇരിക്കുകയായിരുന്നു, പയ്യെ അവന്റെ മുഖത്തുള്ള സംശയം മാറി ഒരാശ്വാസം വന്നു "മോളെ അച്ചൂ.... " അത്രയും വിളിച്ചതും അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി പൊഴിഞ്ഞു "ഏട്ടാ എന്താ ഏട്ടാ പറ്റിയെ വല്ല സ്വപനവും കണ്ടോ, ഞാൻ എങ്ങും പോയിട്ടില്ല ഇവിടെ തന്നെ ഉണ്ട്, നാളെ രാവിലെ നമ്മൾ രണ്ടും ഒരുമിച്ചു ഇവിടെ നിന്നും പോകും " അവർ അന്ന് ഒരുപാട് നേരം സംസാരിച്ചു, അവൻ പറഞ്ഞു നിർത്തിയ കഥയെക്കുറിച്ചു മാത്രം അവൾ ഒന്നും ചോദിച്ചില്ല. അവളാണ് അവർക്കുള്ള ഭക്ഷണം വാങ്ങി കൊണ്ട് വന്നത് അവൻ തന്നെ കഴിച്ചോളാം എന്ന്

💬 Comments

View all comments