0%

Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

പറഞ്ഞിട്ടും സമ്മതിക്കാതെ അവളാണ് അവനു വാരിക്കൊടുത്തു കഴിപ്പിച്ചത് അവളുടെ സ്നേഹം കണ്ടതും അവന്റെ കണ്ണിൽ നിന്നും വീണ്ടും വെള്ളം വന്നു "അയ്യേ എട്ടൻ വീണ്ടും കരയാ " "ഇല്ല മോളെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാ " അവൾ അതിനു മറുപടിയായി ഒന്ന് ചിരിച്ചു "മോളെ ഞാൻ ഒരു കാര്യം ചോദിച്ചാൽ മോള് സത്യം പറയോ " "എന്താ ഞാൻ പ്രേതമാണോ എന്നാണോ " അത് പറഞ്ഞു അവൾ ചിരിക്കാൻ തുടങ്ങി, അവൾ പറഞ്ഞത് കേട്ടു അവനും ഒന്ന് ചിരിച്ചു "അതൊന്നും അല്ലടാ, മോൾക്ക്‌ എന്നെ ഈ ഒരു ദിവസത്തെ പരിചയം മാത്രമല്ലേ ഉള്ളു, ഈ ഒരു ദിവസം കൊണ്ട് എന്നെ ഇങ്ങനെ പരിചരിക്കാൻ മാത്രം എന്ത് ബന്ധമാ മോൾക്ക്‌ എന്നോടുള്ളത് " "ഏട്ടാ ഞാൻ ഏട്ടനെ എന്റെ ഏട്ടനായി തന്നെയാണ് കാണുന്നത് " "എന്നെ വിശ്വസിക്കാൻ പറ്റും എന്ന് ഒറ്റ ദിവസം കൊണ്ട് എങ്ങനെ മനസ്സിലായി " അവൾ അതിനു നൽകിയ മറുപടി ലളിതമായിരുന്നു "ഞാൻ ഒരു പെൺകുട്ടി ആയതു കൊണ്ട് ". അവന്റെ മുഖത്തു വീണ്ടും സംശയം കണ്ടതുകൊണ്ടാവും അവൾ തുടർന്നു "ഏട്ടാ ഞങ്ങൾ പെൺകുട്ടികൾക്ക് ഒരാൾ നമ്മളോട് പെരുമാറുന്നത് ഏതു അർഥത്തിലാണ് എന്നത് പെട്ടന്ന് മനസ്സിലാവും, ഏട്ടൻ ഈ സമയം വരെ എന്നെ മോളെ എന്ന് മാത്രേ വിളിച്ചിട്ടുള്ളു. ആ വിളിയിലെ വാത്സല്യം എനിക്ക് മനസ്സിലാകുന്നുണ്ട് " അത് പറഞ്ഞപ്പോൾ അവളുടെ കണ്ണും നിറഞ്ഞു, പിന്നെ അവൻ അവളോട്‌ അതിനെക്കുറിച് ഒന്നും ചോദിച്ചില്ല, "അയ്യോ ഒന്ന് ചോദിക്കാൻ മറന്നു " അവന്റെ ശബ്ദം

💬 Comments

View all comments