0%

Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

മാർക്കോടെ പാസ്സ് ആവണം എന്നത് മാത്രമായിരുന്നു. അത് ഒരിക്കലും അവരോടുള്ള ആത്മാർഥത കൊണ്ടായിരുന്നില്ല, അവർ ഓരോ അഡ്മിഷനും വാങ്ങുന്ന ഡോണെഷൻ അത്രയും വലുതായിരുന്നു കോളേജ് തുടങ്ങി രണ്ടു ആഴ്ച ആയപ്പൊളേക്കും എനിക്ക് ഒരു കൂട്ടുകാരനെ കിട്ടി, അഭി ഏറെക്കുറെ എന്റെ അതെ സ്വഭാവം ഉള്ള ആൾ, പിന്നെ മാളുവും ഞങ്ങളുടെ ഒപ്പം കൂടി. ആദ്യം വെറും സൗഹൃദമായി തുടങ്ങിയ മാളുവുമായുള്ള ബന്ധം പെട്ടന്നാണ് ഒരു പ്രണയമായി മാറിയത്. അത് ഞാൻ ആദ്യമായി പറഞ്ഞതും അഭിയോടായിരുന്നു അപ്പോഴേക്കും ക്ലാസ്സ്‌ തുടങ്ങി ആറുമാസം ആയിരുന്നു.മാളുവിന്റെ ആരോടും ഒന്നിനും ദേഷ്യപ്പെടാത്ത എല്ലാവരോടും മാന്യമായി മാത്രം സംസാരിക്കുന്ന, ആരെങ്കിലും വഴക്കുപറഞ്ഞാൽ കണ്ണുനിറക്കുന്ന സ്വഭാവം എന്നെ അവളിലേക്ക്‌ ഒരുപാട് അടുപ്പിച്ചു.
അന്നൊരു തിങ്കളാഴ്ച ആയിരുന്നു പതിവ് പോലെ engineering mechanics ക്ലാസും കഴ്ഞ്ഞു ഇരിക്കുകയായിരുന്നു ഞാൻ, എന്റെ അടുത്ത് തന്നെ അഭിയും മാളുവും ഇരിക്കുന്നുണ്ട്, "ഡാ അഭീ... " "ആ പറയടാ " "ഡാ എനിക്കൊരു അത്യാവശ്യ കാര്യം പറയാനുണ്ട് " "ആ നീ പറഞ്ഞോ " "ഡാ... എനിക്ക്... എനിക്ക് " ഞാൻ ഒന്നും പറയാനാവാതെ ബുദ്ധിമുട്ടി. അവൻ എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി "നീ കാര്യം പറയടാ " "ഡാ എനിക്ക് മാളൂനെ ഇഷ്ടാ " ഞാൻ അവനിൽ നിന്നും പ്രതീക്ഷിച്ചതു ഒരു ഞെട്ടൽ ആയിരുന്നു, എന്നാൽ എനിക്ക് കിട്ടിയത് ഒരു പൊട്ടിച്ചിരിയാണ് "ഇതാണോ നീ ഇത്ര അത്യാവശ്യമായി പറയാനുണ്ടെന്ന് പറഞ്ഞത്, ഇതെനിക്കെന്നേ മനസ്സിലായതാ " ഞാൻ ഒന്നും മനസ്സിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി, "ഡാ ഒരു ആൺകുട്ടിയുടെ മനസ്സ്

💬 Comments

View all comments