Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
ഏറ്റവും ആദ്യം മനസ്സിലാക്കുന്നത് അവന്റെ സുഹൃത്ത് ആയിരിക്കും, നിന്റെ മനസ്സിൽ ഉള്ളത് എനിക്കെന്നെ മനസ്സിലായി"
"ഡാ അപ്പൊ ഞാൻ എന്താ ചെയ്യാ "
"എന്ത് ചെയ്യാൻ നീ അവളോട് പറ "
"എനിക്ക് പേടിയാ, നീ ഒന്ന് പറ "
"പ്രേമിക്കുന്നത് നീ, അതവളോട് പറയേണ്ടത് ഞാനോ... നടക്കില്ല മോനേ നീ തന്നെ പറഞ്ഞാൽ മതി. പിന്നെ എന്റെ ഊഹം ശരിയാണെങ്കിൽ അവൾക്കു ഇതിനോടകം എല്ലാം മനസ്സിലായിട്ടുണ്ട്"
"അതെങ്ങനെ നീ വല്ലതും പറഞ്ഞോ"
"പോടാ അതിന്റെ ആവശ്യം ഒന്നും ഇല്ല, ഒരു ആണ് കുട്ടി തന്നെ നോക്കുന്നത് എന്ത് അർഥത്തിലാണ് എന്ന് ഒരു പെണ്ണിന് പെട്ടന്ന് മനസ്സിലാകും "
" ഓഹോ, എന്നാൽ അവൾക്കു എന്നെ ഇഷ്ടമാണോ എന്ന് ആ മുഖം നോക്കി ഒന്ന് പറഞ്ഞെ... "
"ഒരു പെണ്ണിന്റെ മുഖം നോക്കി ആർക്കും ഒന്നും പറയാൻ പറ്റില്ല, ഒരു ജന്മം മുഴുവൻ എടുത്താലും അത് മാത്രം നടക്കില്ല "
ഞാൻ എത്രയൊക്കെ പറഞ്ഞിട്ടും എന്റെ ഇഷ്ടം അവളെ അറിയിക്കാൻ അവൻ തയാറായില്ല. അവസാനം അത് ഞാൻ തന്നെ അറിയിച്ചു. അഭിയുമായുള്ള സംസാരത്തിനു ശേഷം വീണ്ടും ഒരു മാസം വേണ്ടി വന്നു എനിക്ക് അതവളോട് പറയാൻ. ഓരു ദിവസം രണ്ടും കല്പ്പിച്ചു ഞാൻ അവളോട് പറഞ്ഞു
"മാളു.... "
എന്റെ ശബ്ദത്തിലെ വിറയൽ കേട്ടിട്ടാവും അവൾ എന്നെ ഒരു പ്രിത്യേക ഭാവത്തിൽ നോക്കി
"പറ സുധി"
"എടൊ എനിക്ക് തന്നെ... തന്നെ ഇഷ്ടമാണ് "
അതെങ്ങനെയോ പറഞ്ഞൊപ്പിച്ചു അവളുടെ മുഖത്തു നോക്കാൻ ധൈര്യം ഇല്ലാതെ ഞാൻ താഴേക്കു
💬 Comments
View all comments