Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
“പക്ഷെ എന്റെ കല്യാണം കഴിഞ്ഞ കാര്യം അവൾക്കു അറിയാമല്ലോ,.. “
“അതൊക്കെ അറിയാം ചേട്ടാ, പക്ഷെ അവൾക്കു അതൊന്നും ഒരു പ്രശ്നം ആയിരിക്കില്ല, അവളുടെ സ്വഭാവം അറിയുന്നത് കൊണ്ട് പറയുകയാ ചേട്ടൻ അവളെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും, അവൾ ആള് പാവമാണ് ചേട്ടാ പക്ഷെ എന്തും ചെയ്തു കഴിഞ്ഞേ അതിന്റെ വരും വരായ്കകൾ ചിന്തിക്കൂ “
അവൾ പറഞ്ഞത് കെട്ടു ഞാൻ ചിന്തയിൽ ആണ്ടു, അവൾ പോകുവാനായി എഴുന്നേറ്റു
“ചേട്ടാ അപ്പൊ ഞാൻ പോകുന്നു, ഞാൻ വന്നതും ഇത് പറഞ്ഞതും അവൾ അറിയണ്ട, ചേട്ടനോട് ഇത് പറയണം എന്നെനിക്കു തോന്നി ഞാൻ പറഞ്ഞു “
അത്രയും പറഞ്ഞതിന് ശേഷം അവൾ നടന്ന് നീങ്ങി
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ജാനറ്റിനെ പരമാവധി അവോയ്ഡ് ചെയ്താണ് നടന്നത്. അവൾ എന്തൊക്കെ സംസാരിക്കാൻ വന്നാലും അവൾ ചോദിച്ചതിന് മാത്രം മറുപടി നൽകി എന്റെ ജോലിയിൽ മുഴുകുമായിരുന്നു,
എന്തോ ഈ കാര്യങ്ങൾ ഒന്നും മാളുവിനെ അറിയിക്കാൻ എനിക്ക് തോന്നിയില്ല, എല്ലാം സ്വന്തമായി പരിഹരിക്കാൻ പറ്റും എന്ന വിശ്വാസമായിരുന്നു
അഭി ഒരാഴ്ചത്തെ കോൺഫറൻസിനായി ബാംഗ്ലൂർ പോയ സമയത്താണ് അത് സംഭവിക്കുന്നത്, അഭിയെ ജീവിതത്തിൽ ഏറ്റവും അധികം മിസ്സ് ചെയ്ത ദിവസങ്ങൾ
ഒരു ദിവസം ജാനറ്റ് എന്നോട് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കണം എന്ന് പറഞ്ഞു എന്റെ ക്യാബിനിലേക്കു വന്നു, വന്ന ഉടനെ അവൾ തന്നെ ക്യാമ്പിന്റെ വാതിൽ ലോക്ക് ചെയ്തു
"എന്താ ജാനറ്റ്, എന്തിനാ നീ ഡോർ ലോക്ക് ചെയ്തത് "
"സുധി എനിക്കൊരു കാര്യം പറയാനുണ്ട് അത് മുഴുവൻ താൻ കേൾക്കണം. അതിനിടയിൽ ആരും നമ്മളെ ശല്യപ്പെടുത്താൻ പാടില്ല അതിനാണ് ഡോർ ലോക്ക് ചെയ്തത് "
"ശരി താൻ കാര്യം പറ "
" സുധി എനിക്ക് ഇയാളെ ഇഷ്ടമാണ്, തന്റെ കല്യാണം കഴിഞ്ഞതും കുട്ടി ഉള്ളതും ഒക്കെ എനിക്കറിയാം അതൊന്നും എനിക്കൊരു പ്രശ്നമല്ല എനിക്ക് തന്നെ വേണം "
അവൾ പറഞ്ഞത് എനിക്കൊരു ഷോക്ക് ആണ് സമ്മാനിച്ചത്
"ജാനറ്റ് നീ എന്തൊക്കെയാ ഈ പറയുന്നത്. ഇതൊന്നും നടക്കില്ല, നീ പോകാൻ നോക്ക് "
"പ്ലീസ്
💬 Comments
View all comments