0%

Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

ഒരു കുട്ടിയെ ഇഷ്ടമാണെന്ന് സേതു പറഞ്ഞു അച്ഛന് കുഴപ്പം ഒന്നും ഇല്ലാട്ടോ, സന്തോഷം മാത്രമേ ഉള്ളു. സ്വന്തം പാതിയെ തിരഞ്ഞെടുക്കേണ്ടത് സ്വന്തമായി തന്നെയാണ് " അതിനു മുകളിൽ പിടിച്ചു നിൽക്കാൻ എനിക്കും കഴിയുമായിരുന്നില്ല. ഞാൻ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു, അച്ഛനെ കണ്ണുനീർ എന്റെ മേലും വീണു... സന്തോഷമായിരുന്നു. എന്റെ ഓർമയിൽ ആദ്യമായി അച്ഛൻ എന്നോട് സ്നേഹത്തോടെ സംസാരിച്ചിരുന്നു ആദ്യമായി മോനെ എന്ന് വിളിച്ചിരിക്കുന്നു. എന്റെ പിന്നിൽ നിന്നും അടക്കിപ്പിടിച്ച ഒരു കരച്ചിൽ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കുന്നത്. ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ച സന്തോഷത്തിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മ... ആ കരച്ചിൽ പിന്നെ ഉച്ചത്തിൽ ആയി... എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും സന്തോഷിച്ച നാളുകൾ ഉണ്ടായിട്ടില്ല. എന്റെ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനു മുന്നിൽ മാളു പോലും പിന്നിലായിപ്പോയി അടുത്ത ദിവസം തന്നെ ഞാൻ മാളുവിനെ കാണാൻ അവളുടെ വീട്ടിൽ എത്തി,ഞങ്ങളുടെ വീടുകൾ തമ്മിൽ 15km ദൂരമേ ഉണ്ടായിരുന്നുള്ളു.. ഡോർ തുറന്നത് അവളുടെ അമ്മ ആയിരുന്നു, "അമ്മേ എന്റെ പേര്.. " "സുധീർ അല്ലെ" എന്നെ മുഴുവനായി പറയാൻ സമ്മതിക്കാതെ അവർ പറഞ്ഞു തുടങ്ങി "സുധി മോനെ ഞങ്ങൾക്കെല്ലാം അറിയാം, സുധിയെ മാത്രം അല്ല അഭിയേയും. അല്ല അഭി വന്നില്ലേ? " "ഇല്ലമ്മേ. അവനു വേറെന്തോ തിരക്കുണ്ടെന്നു പറഞ്ഞു " "ആണോ ആ എന്തായാലും മോൻ കേറിവാ. എല്ലാവരെയും പരിചയപ്പെടാം " ഞാൻ അവരുടെ കൂടെ ഉള്ളിലേക്ക് കയറി "മോൻ ഇവിടെ ഇരിക്ക് കേട്ടോ, ഞാൻ എല്ലാവരെയും വിളിച്ചിട്ട് വരാം " എനിക്ക് കയ്യും കാലും വിറക്കാൻ തുടങ്ങി,

💬 Comments

View all comments