Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
ഇവിടെ എത്തുന്നത് വരെ അവളെ ഒന്ന് കാണണം സംസാരിക്കണം പോണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇവിടെ വന്നപ്പോൾ ഇങ്ങനെ ആയി. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ മാളുവിന്റെ അച്ഛനും ഏട്ടനും ഇറങ്ങി വന്നു. എല്ലാവരുടെയും ഫോട്ടോ മാളു കാണിച്ചിട്ടുള്ളത് കൊണ്ട് ആളുകളെ തിരിച്ചറിയാൻ ദുദ്ധിമുട്ടുണ്ടായില്ല.
"സുധി... അല്ലെ "
അവളുടെ അച്ഛൻ സംസാരിച്ചു തുടങ്ങി
"മോള് പറഞ്ഞിട്ടുണ്ട്. എല്ലാം "
ആ എല്ലാം എന്ന് പുള്ളി കുറച്ചു ബലം കൊടുത്താണ് പറഞ്ഞത്, അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി
"ആ എന്നാൽ നിങ്ങൾ സംസാരിക്കു ഞാൻ പോയി കുടിക്കാൻ എന്തെങ്കിലും എടുത്തിട്ട് വരാം "
അമ്മ അടുക്കളയിലേക്കു പോകാൻ ഒരുങ്ങി
"വേണ്ടമ്മേ ഞാൻ ഇപ്പൊ ഇറങ്ങും "
"താൻ ഇരിക്കടോ നമുക്ക് കുറച്ചു സംസാരിക്കാം "
ഞാൻ അമ്മയോട് പറഞ്ഞതിന് മറുപടി തന്നത് അച്ഛനാണ്
"അതല്ലച്ഛാ, എനിക്ക് ചെന്നിട്ടു കുറച്ചു പണി ഉണ്ടായിരുന്നു "
"താൻ വന്നത് മോളെ കാണാനല്ലേ എന്നിട്ട് കണ്ടില്ലല്ലോ, ഡാ മനു പോയി മോളെ വിളിച്ചിട്ട് വാ "
പുള്ളി അവളുടെ ഏട്ടനോടായി പറഞ്ഞു. ഏട്ടൻ അവളെ വിളിക്കാൻ പോയതും അച്ഛൻ വീണ്ടും സംസാരിച്ചു തുടങ്ങി.
"അപ്പൊ സുധി ഞാൻ പറഞ്ഞുകൊണ്ടിരുന്നത്. മോൾ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്, നിങ്ങൾ തമ്മിലുള്ള അടുപ്പവും എല്ലാം. ഞങ്ങൾക്ക് വിരോധം ഒന്നും ഇല്ല. സമയം ആകട്ടെ നമുക്ക് എല്ലാം നടത്താം "
രണ്ടു ദിവസമായി എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത് എല്ലാം അത്ഭുതങ്ങൾ ആണ്, അതാലോചിച്ചു നിന്നതും അമ്മ ചായയും കൊണ്ട് വന്നു. ഞങ്ങൾ ചായ കുടിക്കുന്ന സമയത്താണ്
💬 Comments
View all comments