Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
മാളു അങ്ങോട്ടേക്ക് വരുന്നത്, ഞങ്ങൾ എല്ലാം കുറച്ചു നേരം കൂടെ സംസാരിച്ചു. എനിക്ക് മാളുവിനെ നോക്കി സംസാരിക്കാൻ എന്തോ മടിപോലെ തോന്നി, ഇത്രയും നാൾ ഉണ്ടാകാത്ത ഒരുതരം നാണം.
അന്ന് അവിടെ നിന്നും പോന്നതിനു ശേഷം എല്ലാം നല്ല രീതിയിൽ തന്നെ നടന്നു. ഞാനും മാളുവും അഭിയും ജോലിക്ക് പോയി തുടങ്ങി. ഞാൻ ജോലിക്കിടക്കു ചിത്രരചനയും തുടങ്ങി, 3 വർഷത്തിന് ശേഷം ഞങ്ങൾ വിവാഹിതരായി. ഞങ്ങൾക്കൊരു കുഞ്ഞു മാലാഖ ജനിച്ചു മാളുവിന്റെ അമ്മയുടെ പേരായ സീതയും എന്റെ അമ്മയുടെ പേരായ സേതുലക്ഷ്മിയും ചേർന്ന് അവൾ സീതാലക്ഷ്മി ആയി. ഞങ്ങളുടെ കുഞ്ഞാറ്റ..
സന്തോഷങ്ങൾ മാത്രം നിറഞ്ഞ ഞങ്ങളുടെ ജീവിതത്തിലേക്ക് പെട്ടന്നാണ് അവൾ കയറി വന്നത്. ജാനറ്റ്, ഒരു പാതിമലയാളി ഞങ്ങളുടെ കമ്പനിയിൽ ഒരു ട്രെയിനി ആയി വന്നതാണ്, അവൾ വന്നതും എല്ലാവരുമായി കൂട്ടായി. അവൾക്കും ചിത്രരചനാ വല്യ ഇഷ്ടമായിരുന്നു അവൾ ആ കാര്യവും പറഞ്ഞു എപ്പോളും എന്നോടൊപ്പം നിൽക്കാൻ തുടങ്ങി അതിൽ മാളുവിന് ചെറിയ വിഷമം ഒക്കെ ഉണ്ടായിരുന്നു, എന്നാലും അവൾ അത് ജാനറ്റിനോട് കാണിച്ചില്ല ഒരിക്കൽ എന്നോട് മാത്രം പറഞ്ഞു
"സുധി.... "
"പറയെടോ "
"ഞാൻ പറഞ്ഞാൽ എന്നെ താൻ ഒരു സംശയ രോഗി ആയൊന്നും കാണരുത്"
അവൾ പറയാൻ പോകുന്ന കാര്യം എന്താണെന്നു കേൾക്കാൻ ഞാൻ കാതോർത്തു
"സുധി... തന്നോട് ജാനറ്റ് കാണിക്കുന്ന അടുപ്പം കുറച്ചു കൂടുതൽ അല്ലെ എനിക്കൊരു സംശയം "
അവൾ പറഞ്ഞത് കേട്ടു എനിക്ക് ചിരി ആണ് വന്നത്
"മാളു, മോളെ അവൾ ഒരു കഥയില്ലാത്ത പെണ്ണാണ്. അവൾക്കു ചിത്രരചനയിൽ
💬 Comments
View all comments