Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
എന്നത് പോലെയുള്ള വാത്സല്യം തോന്നി
"എന്താ മോളെ "
"ഏട്ടൻ കരയുകയാണോ, എന്തിനാ കരയുന്നത് "
" ഏയ്യ് ഞാൻ കരഞ്ഞതല്ല, കണ്ണിൽ എന്തോ പോയതാ "
"ഓഹ് സ്ഥിരം ക്‌ളീഷേ ഡയലോഗ് ആണല്ലോ ഏട്ടാ, എന്തേലും മാറ്റിപ്പിടിച്ചൂടേ "
അവളുടെ സംസാരം കേട്ടാൽ അവനെ വർഷങ്ങൾ ആയി പരിചയം ഉണ്ടെന്നു തോന്നും,
" ഹ്മ്മ് എന്നാൽ എന്റെ കണ്ണ് വിയർത്തതാ "
"ആ ഫ്രഷ്... ഫ്രഷ്.. "
വീണ്ടും അവൾ അവനെ കളിയാക്കി, അവനും അതൊരു സമാധാനം ആയിരുന്നു, അവളുടെ സാമിപ്യം അവനെ ഭൂതകാലത്തിന്റെ നൊമ്പരത്തിൽ നിന്നും കരകയറ്റാൻ സഹായിക്കുകയായിരുന്നു..
"എന്താ മോളുടെ പേര് "
"അർച്ചന , അടുത്തറിയുന്നവർ അച്ചു എന്ന് വിളിക്കും, ഏട്ടനും അങ്ങനെ വിളിക്കാം "
"അതിനു മോളെ എനിക്ക് അടുത്തറിയില്ലല്ലോ "
"ഏട്ടൻ എവിടെയാ ഇറങ്ങുന്നത്"
"കൊല്ലം "
"ആ ഞാനും അങ്ങോട്ടാ, അപ്പൊ അവിടെ എത്തുന്നത് വരെ സമയം ഉണ്ട്, അപ്പോഴേക്കും നമുക്ക് അടുത്തറിയാം... "
അവളുടെ ആൾക്കാരുമായി പെട്ടന്ന് ഇടപഴകാനുള്ള കഴിവ് അവനെ അദ്‌ഭുദപ്പെടുത്തി, സാധാരണ അപരിചതരുമായി സംസാരിക്കാത്ത തന്നെ പോലും അവൾ ഇത്ര വേഗം മാറ്റി ഇരിക്കുന്നു എന്നതിൽ അവനു ആശ്ചര്യം തോന്നി
"മോള്... അല്ല അച്ചു പഠിക്കുവാണോ "
"ഏട്ടന് മോളെ എന്ന് വിളിക്കാൻ ആണ് ഇഷ്ടം എങ്കിൽ അങ്ങനെ വിളിച്ചോ, ഏട്ടന്റെ വിളിയിൽ ഒരു വാത്സല്യം ഉണ്ട് "
വാത്സല്യം, ആ വാക്ക് അവനെ വീണ്ടും ഭൂതകാലത്തിലേക്ക് തള്ളി വിട്ടു,ആകാൻ വാത്സല്യം കാണിക്കേണ്ട അവന്റെ സ്വന്തം മോള് അവന്റെ കയ്യെത്താ ദൂരത്താണ് എന്നുള്ളത്
💬 Comments
View all comments