Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
അവനെ വിഷമിപ്പിച്ചു..
വീണ്ടും അവളുടെ വിളി തന്നെയാണ് അവനെ ഉണർത്തിയത്
"ഏട്ടാ, വീണ്ടും ചിന്തിക്കുകയാണോ, ഏട്ടൻ എന്താ ചോദിച്ചത് പഠിക്കുകയാണോ എന്നല്ലേ, അതെ ഏട്ടാ ഞാൻ പഠിക്കുകയാണ്, BA ENGLISH "
"മോളുടെ വീട്ടിൽ ആരൊക്കെ ഉണ്ട് "
ആ ചോദ്യം ഇത്രയും നേരം ചിരിച്ചു കളിച്ചു സംസാരിച്ച അവളിലും ഒരു നോവ് പടർത്തി
"എനിക്ക് വീടില്ല ഏട്ടാ പിന്നെങ്ങിനെ വീട്ടുകാർ ഉണ്ടാകും "
"അയ്യോ മോളെ സോറി ഏട്ടൻ അറിയാതെ.... "
"അത് സാരമില്ല ഏട്ടാ, അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്കിൽ എനിക്കോ ചിലപ്പോ ഒന്നോ രണ്ടോ സഹോദരങ്ങളെ കിട്ടിയേനെ. പക്ഷെ എനിക്കിപ്പോ 54 സഹോദരങ്ങൾ ഉണ്ട് "
അവൾ പറഞ്ഞതിൽ നിന്നും അവൾ ഒരു അനാഥ ആണെന്നും അവൾ പറഞ്ഞ സഹോദരങ്ങൾ അവൾ വളര്ന്ന അനാഥാലയത്തിലെ അന്തേവാസികൾ ആണെന്നും അവനു മനസ്സിലായി
"ശരിയാ മോളെ ചില സമയങ്ങളിൽ രക്തബന്ധങ്ങളേക്കാൾ കൂടുതൽ നല്ലത് സ്നേഹബന്ധങ്ങൾ ആണ് "
"ഏട്ടാ ഇത്രയും നേരത്തെ പരിചയം വച്ചു ചോദിക്കാമോ എന്നറിയില്ല, എന്നാലും ചോദിക്കുവാ ഏട്ടൻ എന്താ ഇത്ര ആലോചിച്ചു വിഷമിക്കുന്നത് "
അവൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ് അവളിപ്പോൾ ചോദിക്കുന്നത്, എന്നാൽ അവളുടെ മുഖത്തു നോക്കി പറ്റില്ല എന്ന് പറയാനും സാധിക്കില്ല
"ഞാൻ പറയാം മോളെ, "
"എന്റെ പേര് സുധീർ മേനോൻ, അച്ഛൻ മാധവമേനോൻ രാമപുരം ഗവണ്മെന്റ് LP സ്കൂളിൽ HM ആയി റിട്ടയർ ചെയ്‌ത ആളാണ്, അമ്മ സേതുലക്ഷ്മി ഗൃഹഭരണം നടത്തുന്ന ഒരു നാട്ടിന്പുറത്തുകാരി,
അച്ഛൻ സ്കൂളിൽ മാത്രമല്ല വീട്ടിലും HM തന്നെയായിരുന്നു, പട്ടാളച്ചിട്ടയിൽ ആണ് എന്നെ
💬 Comments
View all comments