Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
അത് കേട്ടതും സുധിയുടെ മുഖത്ത് ഒരു പ്രകാശം വന്നു.
"താങ്ക് യു ഡോക്ടർ "
"നന്ദി എനിക്കല്ലെടോ. തന്നെ നാന്നായി നോക്കിയ ആ കുട്ടിയോട് പറയൂ "
ഡോക്ടർ അച്ചുവിനെ നോക്കി സുധിയോടു പറഞ്ഞു
"അവൾ എന്റെ അനിയത്തി ആണ് ഡോക്ടർ അവളോട് ഞാൻ നന്ദി പറയില്ല. അവൾക്കു കൊടുക്കാൻ എന്റെ കയ്യിൽ ഉള്ളത് സ്നേഹമാണ് "
"അപ്പൊ ശരി ഏട്ടനും അനിയത്തിയും പോകാൻ തയ്യാറായിക്കോ. ഞാൻ ഡിസ്ചാർജ് ഷീറ്റ് തയാറാക്കാം "
ഡോക്ടർ പോയിക്കഴിഞ്ഞാണ് സുധി അച്ചുവിന്റെ മുഖത്തേക്ക് നോക്കുന്നത്. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു
"എന്ത് പറ്റി മോളെ, മോൾടെ കണ്ണെന്താ നിറഞ്ഞിരിക്കുന്നത് "
"ഒന്നൂല്ലേട്ടാ എന്തോ കരട് പോയതാ... "
"ആ ഫ്രഷ് ഫ്രഷേയ്.. "
അവൾ ആദ്യം അവന്റെ അടുത്ത് പറഞ്ഞ ഡയലോഗ് അതേപോലെ അവൻ തിരിച്ചു പറഞ്ഞു. അത് കേട്ടതും അവൾ ചിരിക്കാൻ തുടങ്ങി
" ആ ഇതാണ് എന്റെ മോള്... എന്റെ മോൾടെ കണ്ണ് ഒരിക്കലും നിറയാൻ പാടില്ല.അതിനു ഈ ഏട്ടൻ സമ്മതിക്കില്ല "
"ഈ കണ്ണുനീർ സന്തോഷത്തിന്റെ ആണ് ഏട്ടാ.. "
പിന്നെ അവൻ ഒന്നും പറയാൻ നിന്നില്ല, ചിലപ്പോൾ അവനും കരഞ്ഞേക്കും എന്നവൻ ഭയപ്പെട്ടു
ആശുപത്രിയിൽ നിന്നും ഡിസ്ചാർജും വാങ്ങി അവർ മാളുവിന്റെ അടുത്തേക്ക് യാത്രയായി. ബസ്‌സ്റ്റോപ്പിലേക്കു പോകാൻ നിന്ന സുധിയെ അവൾ തടഞ്ഞു
"വേണ്ട ഏട്ടാ നമുക്ക് ഒരു ടാക്സി വിളിച്ചു പോകാം. ഇനി അധികം ഇല്ലല്ലോ "
"ശരി മോളെ മോൾടെ ഇഷ്ടം "
"പിന്നെ ഏട്ടാ ഞാൻ അവിടെ എത്തി എന്തൊക്കെ പറഞ്ഞാലും എന്റൊപ്പം നിന്നോണം "
അവൻ അവളെ സംശയ ഭാവത്തിൽ നോക്കി
"പേടിക്കണ്ട ഏട്ടാ, നമ്മൾ ഇവിടെ നിന്നും പോകുകയാണെങ്കിൽ അത് ഏട്ടത്തിയെയും കുഞ്ഞാറ്റയെയും കൊണ്ട് മാത്രം ആയിരിക്കും. അത് പോരെ ഏട്ടന് "
"മതി മോൾടെ ഇഷ്ടം "
സുധിയും അച്ചുവും ടാക്സി വിളിച്ചു മാളുവിന്റെ അമ്മാവന്റെ വീട്ടിലേക്കു എത്തി അവൻ അവളെയും കൂട്ടി ഉമ്മറത്തേക്ക് കയറി കാളിങ് ബെൽ അടിച്ചു. തുറന്നത് മാളുവിന്റെ അച്ഛൻ ആയിരുന്നു. സുധിയെ പ്രതീക്ഷിച്ചിരുന്നതിനാലാവാം
💬 Comments
View all comments