Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
നമ്മളെ ശല്യപ്പെടുത്താൻ പാടില്ല അതിനാണ് ഡോർ ലോക്ക് ചെയ്തത് "
"ശരി താൻ കാര്യം പറ "
" സുധി എനിക്ക് ഇയാളെ ഇഷ്ടമാണ്, തന്റെ കല്യാണം കഴിഞ്ഞതും കുട്ടി ഉള്ളതും ഒക്കെ എനിക്കറിയാം അതൊന്നും എനിക്കൊരു പ്രശ്നമല്ല എനിക്ക് തന്നെ വേണം "
അവൾ പറഞ്ഞത് എനിക്കൊരു ഷോക്ക് ആണ് സമ്മാനിച്ചത്
"ജാനറ്റ് നീ എന്തൊക്കെയാ ഈ പറയുന്നത്. ഇതൊന്നും നടക്കില്ല, നീ പോകാൻ നോക്ക് "
"പ്ലീസ് സുധി എനിക്ക് തന്നെ അത്രയ്ക്ക് ഇഷ്ടമാണ് "
"നടക്കില്ല ജാനറ്റ്. നീ പോ "
അത്രയും നേരം കെഞ്ചിക്കൊണ്ടിരുന്ന അവളുടെ ഭാവം മാറി,
" നടക്കും സുധി, ഇല്ലെങ്കിൽ ഞാൻ നടത്തും "
അത്രയും പറഞ്ഞു അവൾ സ്വന്തം ഡ്രസ്സ് വലിച്ചു കീറാൻ തുടങ്ങി, ഞാൻ അവളെ തടയാൻ നോക്കി എങ്കിലും നടന്നില്ല. എനിക്കെന്തെങ്കിലും ചെയ്യാൻ ആകുന്നതിനു മുൻപ് അവൾ ഡോർ തുറന്നിരുന്നു ഞാൻ അവളുടെ കയ്യിൽ പിടിക്കാൻ നോക്കിയപ്പോൾ പിടിത്തം കിട്ടിയത് ഡ്രെസ്സിൽ ആണ്. അവൾ ഡോർ തുറന്നു പുറത്തേക്കു ഓടുന്ന സമയം ആയതുകൊണ്ട് അവളുടെ ഡ്രസ്സ് കുറച്ചുകൂടെ കീറി
ഞാൻ പുറത്തേക്കു നോക്കിയപ്പോൾ കാണുന്നത് ഞങ്ങളെ നോക്കിക്കൊണ്ടു നിൽക്കുന്ന ആളുകളെയാണ്, ആ കൂട്ടത്തിൽ എന്റെ മാളുവും ഉണ്ടായിരുന്നു. അവളുടെ രണ്ടുകവിളുകളിൽ കൂടെയും കണ്ണുനീർ ഒഴുകിയിരുന്നു
"മാളു..... "
ഞാൻ വിളിച്ചിട്ടും അവൾ നിന്നില്ല, വീട്ടിൽ എത്തി എന്റെ മോളെയും എടുത്തു അന്ന് അവൾ വീട്ടിൽ നിന്നും പോയി,അന്നും എന്നെ ആകെ വിശ്വസിച്ചത് അഭി മാത്രമാണ്
“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് നിന്നെ വിശ്വാസമാ,
💬 Comments
View all comments