0%

Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

മറ്റാരേക്കാളും നന്നായി എനിക്ക് നിന്നെ അറിയാം, മാളുവിനും നിന്നെ മനസ്സിലാകും, ഡാ ഞാൻ ഈ കോൺഫറൻസ് ഒക്കെ ഒഴിവാക്കി ഇപ്പൊ തന്നെ നാട്ടിലേക്ക് വരാം ഞാൻ സംസാരിക്കാം മാളുവിനോട്”
ആ ഒരു കോൺഫറൻസ് നന്നായി നടന്നാൽ അവനു ഒരു പ്രൊമോഷൻ വരെ സാധ്യത ഉണ്ട് അതെല്ലാം ഒഴിവാക്കി അവനെ തിരിച്ചുവിളിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല, “വേണ്ടടാ, നീ എല്ലാം കഴിഞ്ഞു വന്നാൽ മതി, ഇവിടുത്തെ പ്രശ്നങ്ങൾ എല്ലാം ഞാൻ അതിനുള്ളിൽ തീർത്തുകൊള്ളാം “ “ഇല്ല കുഴപ്പമില്ല ഞാൻ വരാടാ “ “വേണ്ട അഭി... മാളുവിന്‌ എന്നെ മനസ്സിലാകും.. ഞാൻ നോക്കിക്കോളാം “ അവൻ പിന്നെ ഒന്നും സംസാരിച്ചില്ല ആ സങ്കടങ്ങൾക്കിടയിലും മനസ്സിന് ഒരു കുളിരായിരുന്നു അവന്റെ വാക്കുകൾ ഞാൻ വീട്ടിൽ എത്തിയപ്പോൾ കരഞ്ഞു തളർന്നിരിക്കുന്ന അമ്മയെയും, ചാരുകസേരയിൽ ചാരി എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന അച്ഛനെയും കണ്ടു. അന്നാദ്യമായി അമ്മ എന്നെ തല്ലി. അച്ഛൻ ഒന്നും മിണ്ടിയില്ല അച്ഛനും എന്നെ ഒന്ന് തല്ലിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. പിന്നെ രണ്ടു ദിവസം ഞാൻ എങ്ങും പോകാതെ വീട്ടിൽ തന്നേ ഇരുന്നു. ഞാൻ ഒരുപാട് വട്ടം മാളുവിനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ സമ്മതിച്ചില്ല. “അമ്മ എന്നോട് ക്ഷമിക്കണം, എന്റെ അപ്പോഴത്തെ പൊട്ടബുദ്ധിയിൽ തോന്നിയത് ഞാൻ ചെയ്തതാണ്, അത് കഴിഞ്ഞാണ് ഞാൻ ചെയ്ത തെറ്റിന്റെ വലിപ്പം എനിക്ക് മനസ്സിലായത്, അന്നാദ്യമായി എന്റെ അച്ഛൻ എന്നെ തല്ലി, ആ ദിവസത്തിന് ശേഷം എന്റെ കൂട്ടുകാരി എന്നോട് സംസാരിച്ചിട്ടില്ല, എനിക്കറിയാം ഞാൻ ചെയ്ത തെറ്റിന് മാപ്പില്ല എന്ന് പക്ഷെ എനിക്കിപ്പോൾ മാപ്പ് ചോദിക്കാൻ മാത്രമേ പറ്റൂ,

💬 Comments

View all comments