Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
അമ്മ എന്നോട് ക്ഷമിക്കണം സുധിയോടും പറയണം എന്നോട് ക്ഷമിക്കാൻ, “
ഒരുദിവസം അമ്മയോട് ആരോ സംസാരിക്കുന്നതു കേട്ടാണ് ഞാൻ ഹാളിലേക്ക് ചെല്ലുന്നതു, അമ്മയുടെ ഒപ്പം ഉള്ള ആളിനെ കണ്ടതും എന്റെ കണ്ണിലേക്കു ദേഷ്യം ഇരച്ചുകയറി എനിക്കുതന്നെ എന്നെ നിയന്ത്രിക്കാൻ ആയില്ല. വന്ന ദേഷ്യം അവളുടെ കവിളിൽ തന്നെ തീർത്തു
"എന്റെ ജീവിതം തകർത്തപ്പോൾ സന്തോഷമായില്ലേ നിനക്ക്, വീണ്ടും നീ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്... നീ എന്താ കരുതിയത് എന്നേം അവളെയും കൂടി പിരിച്ചുകഴിഞ്ഞാൽ എന്നെ നിനക്ക് സ്വന്തമാക്കാം എന്നോട്. നടക്കില്ല.... അവൾ എന്റെ മാളുവാണ് എന്റെ ഭാര്യ അവൾക്കു ഇന്നല്ലെങ്കിൽ നാളെ എന്നെ മനസ്സിലാകും അവൾ തിരിച്ചു വരും... ഇറങ്ങിപ്പോടി ഇവിടുന്നു "
ഞാൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തിറക്കി
"സുധി എന്നോട് ക്ഷമിക്കണം, എന്റെ അപ്പോഴത്തെ മണ്ടത്തരത്തിനു ചെയ്തതാണ്, ഞാൻ ഈ കമ്പനിയിൽ നിന്നും റിസൈൻ ചെയ്തു പോവുകയാണ്. പിന്നെ അന്ന് നടന്നതെല്ലാം എല്ലാവരോടും പറഞ്ഞിട്ടുണ്ട്. ഇപ്പോ ഞാൻ ഇവിടെ വന്നത് മാളുവിനെ കണ്ടു സംസാരിക്കാനാണ്, അപ്പോളാണ് അമ്മ മാളുവിന്റെ കാര്യം പറയുന്നത്... "
അവൾ എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി. അപ്പോളും എനിക്ക് ദേഷ്യം ശമിച്ചിട്ടുണ്ടായിരുന്നില്ല പിന്നെയും ഞാൻ എന്തോ പറയാൻ തുടങ്ങി..
"മോനെ സുധി "
ഞാൻ രണ്ടു ദിവസമായി കേൾക്കാൻ കൊതിച്ചിരുന്ന ആ വിളി എന്റെ അമ്മയുടെ വിളി ഞാൻ കേട്ടു, വിശ്വാസം വരാത്തെ തിരിഞ്ഞുനോക്കിയപ്പോൾ എന്നെ നോക്കി കരഞ്ഞുകൊണ്ട് നിൽക്കുന്ന അമ്മയെയാണ് കണ്ടത്
"മോനെ അമ്മയോട് ക്ഷമിക്കടാ, അമ്മ മോനെ തെറ്റിദ്ധരിച്ചു ഇപ്പൊ ഈ കുട്ടി തന്നെ
💬 Comments
View all comments