Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
കരട് പോയതാ... "
"ആ ഫ്രഷ് ഫ്രഷേയ്.. "
അവൾ ആദ്യം അവന്റെ അടുത്ത് പറഞ്ഞ ഡയലോഗ് അതേപോലെ അവൻ തിരിച്ചു പറഞ്ഞു. അത് കേട്ടതും അവൾ ചിരിക്കാൻ തുടങ്ങി
" ആ ഇതാണ് എന്റെ മോള്... എന്റെ മോൾടെ കണ്ണ് ഒരിക്കലും നിറയാൻ പാടില്ല.അതിനു ഈ ഏട്ടൻ സമ്മതിക്കില്ല "
"ഈ കണ്ണുനീർ സന്തോഷത്തിന്റെ ആണ് ഏട്ടാ.. "
പിന്നെ അവൻ ഒന്നും പറയാൻ നിന്നില്ല, ചിലപ്പോൾ അവനും കരഞ്ഞേക്കും എന്നവൻ ഭയപ്പെട്ടു
ആശുപത്രിയിൽ നിന്നും ഡിസ്ചാർജും വാങ്ങി അവർ മാളുവിന്റെ അടുത്തേക്ക് യാത്രയായി. ബസ്‌സ്റ്റോപ്പിലേക്കു പോകാൻ നിന്ന സുധിയെ അവൾ തടഞ്ഞു
"വേണ്ട ഏട്ടാ നമുക്ക് ഒരു ടാക്സി വിളിച്ചു പോകാം. ഇനി അധികം ഇല്ലല്ലോ "
"ശരി മോളെ മോൾടെ ഇഷ്ടം "
"പിന്നെ ഏട്ടാ ഞാൻ അവിടെ എത്തി എന്തൊക്കെ പറഞ്ഞാലും എന്റൊപ്പം നിന്നോണം "
അവൻ അവളെ സംശയ ഭാവത്തിൽ നോക്കി
"പേടിക്കണ്ട ഏട്ടാ, നമ്മൾ ഇവിടെ നിന്നും പോകുകയാണെങ്കിൽ അത് ഏട്ടത്തിയെയും കുഞ്ഞാറ്റയെയും കൊണ്ട് മാത്രം ആയിരിക്കും. അത് പോരെ ഏട്ടന് "
"മതി മോൾടെ ഇഷ്ടം "
സുധിയും അച്ചുവും ടാക്സി വിളിച്ചു മാളുവിന്റെ അമ്മാവന്റെ വീട്ടിലേക്കു എത്തി അവൻ അവളെയും കൂട്ടി ഉമ്മറത്തേക്ക് കയറി കാളിങ് ബെൽ അടിച്ചു. തുറന്നത് മാളുവിന്റെ അച്ഛൻ ആയിരുന്നു. സുധിയെ പ്രതീക്ഷിച്ചിരുന്നതിനാലാവാം അവനെ കണ്ടിട്ടും അയാളുടെ മുഖത്തു പ്രിത്യേകിച്ചു മാറ്റം ഒന്നും ഉണ്ടായില്ല
."വാ സുധി... "
അവന്റെ കൂടെ നിൽക്കുന്ന അച്ചുവിനെ കണ്ടതും, അയാൾ അവനോടു അവളെക്കുറിച്ചു തിരക്കി.
💬 Comments
View all comments