0%

Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

പക്ഷെ ഉത്തരം പറഞ്ഞത് അച്ചു ആയിരുന്നു "ഹായ് അങ്കിൾ, എന്റെ പേര് അർച്ചന. അച്ചു എന്ന് വിളിക്കും, ഞങ്ങൾ ഇങ്ങോട്ട് വരുന്ന വഴിക്കു പരിചയപ്പെട്ടതാ " "ഹ്മ്മ് ശരി നിങ്ങൾ കയറിവാ " അകത്തു കയറിയപ്പോൾ അവിടെ മാളു അല്ലാതെ എല്ലാവരും ഉണ്ട്, എല്ലാവരും അച്ചുവിനെ ഒരു സംശയത്തോടെ നോക്കാൻ തുടങ്ങി. അവൾ ഇതൊന്നും പ്രശ്നമല്ലെന്ന രീതിയിൽ കൂടുതൽ എന്നോട് ഒട്ടിനിന്നു അച്ഛനാണ് പറഞ്ഞു തുടങ്ങിയത്. "മോനെ സുധി, നിങ്ങൾ തമ്മിൽ എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയാം അതെന്താണെന്ന് ഞങ്ങൾ ആര് ചോദിച്ചിട്ടും അവൾ പറഞ്ഞിട്ടില്ല " അവൾ ആരോടും കാരണം പറഞ്ഞിട്ടില്ല എന്നുള്ളത് അവനെ അത്ഭുതപ്പെടുത്തി.. "കഴിഞ്ഞ ദിവസം അവൾ ഒരു മണ്ടത്തരം കാണിച്ചു. എന്തോ ഭാഗ്യത്തിനാ അവളുടെ അമ്മ അത് കണ്ടു കൊണ്ട് ചെന്നത്, ഇല്ലെങ്കിൽ നിന്റെ കുഞ്ഞിന് ഇന്ന് അമ്മ ഉണ്ടാകുമായിരുന്നില്ല " " അച്ഛാ ഞാൻ ഇനി പറയാൻ പോകുന്നത് നിങ്ങൾ സമാധാനത്തോടെ കേൾക്കണം, എനിക്ക് പറയാൻ ഉള്ളത് കേൾക്കാൻ പോലും കൂട്ടാക്കാതെ ആണ് അവൾ പോന്നത്.. നിങ്ങൾ എങ്കിലും കേൾക്കണം " "താൻ പറ.. "
സുധി അവരോടു സംഭവിച്ചതെല്ലാം പറഞ്ഞു. അവസാനം അവൾ വീട്ടിൽ വന്നു മാപ്പ് പറഞ്ഞതും എല്ലാം "അച്ഛാ, അച്ഛനിനിയും എന്നെ വിശ്വാസമില്ലെങ്കിൽ ഞങ്ങളുടെ കമ്പനിയിലേക്ക് വിളിച്ചു നോക്ക്. ജാനറ്റ് അവിടെ ചെന്ന് എല്ലാവരോടും തെറ്റ് ഏറ്റു പറഞ്ഞിട്ടാണ് റിസൈൻ ചെയ്തു പോയത് " "വേണ്ടടോ, എനിക്ക് തന്നെ വിശ്വാസമാ. എന്റെ മോളെയും ഞാൻ കുറ്റം പറയില്ല അവളുടെ ലോകം താനാണ്, അവനാണ് എല്ലാവരുടെയും

💬 Comments

View all comments