Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
മുന്നിൽ കുറ്റവാളി ആയി നിന്നത്. അവളും തെറ്റിദ്ധരിരിച്ചിട്ടുണ്ടാവാം. അവൾ തന്നെ കേൾക്കാൻ തയ്യാറായില്ല അത് അവളുടെ തെറ്റാണ്, "
മാളുവിന്റെ അച്ഛൻ അവനെ വിശ്വസിച്ചതിൽ അവനു ആശ്വാസം തോന്നി
അപ്പോഴാണ് എല്ലാവരും സുധിയുടെയും അച്ചുവിന്റെയും തലയിലെ കെട്ടു ശ്രദിക്കുന്നതു
"നിങ്ങള്ക്ക് ഇതെന്തു പറ്റി തലയിൽ "
സുധി വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ അവിടെ എത്തുന്നത് വരെ ഉള്ള എല്ലാ വിവരങ്ങളും അവരോടു പറഞ്ഞു
"മോളെ ഒരുപാട് നന്നിയുണ്ട്, നിയില്ലായിരുന്നെങ്കിൽ.. "
എല്ലാം കേട്ടതും മാളുവിന്റെ അച്ഛൻ അച്ചുവിനോട് നന്ദി പറയാൻ തുടങ്ങി
"അങ്കിൾ ഞാൻ എന്റെ ഏട്ടനെ ആണ് പരിചരിച്ചതു അതിനെന്തിനാ നന്ദി "
അതിനു മറുപടി പറയാൻ അവർക്കു വാക്കുകൾ ഉണ്ടായിരുന്നില്ല
"അങ്കിൾ ഏട്ടത്തി എവിടെ "
"അവൾ മുകളിൽ ഉണ്ടാവും മോളെ, അവൾ ആ റൂമിൽ നിന്നും പുറത്തിറങ്ങാറില്ല "
"ഞാൻ ഒന്ന് പോയി കണ്ടോട്ടെ അങ്കിൾ "
"അതിനെന്താ മോള് പോയി കണ്ടോ "
അവളുടെ ഒപ്പം പോകാൻ ഒരുങ്ങിയ സുധിയെ അവൾ തടഞ്ഞു
"ഏട്ടൻ അവിടെ ഇരിക്ക് ഒരു അരമണിക്കൂർ അതിനുള്ളിൽ ഏട്ടത്തിയെ ഞാൻ ഇവിടെ എത്തിക്കാം പോരെ "
"മോളെ അത്.. "
"ഏട്ടന് മോളെ വിശ്വാസമാണോ "
അവൻ അതിനു മറുപടിയായി ഒന്ന് ചിരിച്ചു
"എന്നാൽ ഏട്ടൻ ഇവിടെ ഇരിക്കുന്നു. ഞാൻ പോയി ഏട്ടത്തിയെയും കൂട്ടിക്കൊണ്ടു വരുന്നു ok "
അവൾ മറുപടിക്ക് കാക്കാതെ മാളുവിന്റെ മുറിയിലേക്ക് നടന്നു
അച്ചു റൂമിൽ എത്തുമ്പോൾ കുഞ്ഞിനെ ഉറക്കി എന്തോ ആലോചിച്ചിരിക്കുന്ന മാളുവിനെ ആണ് കാണുന്നത്
"എന്താ ഏട്ടത്തി ആലോചന
💬 Comments
View all comments