0%

Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]

" പരിചയം ഇല്ലാത്ത ശബ്ദം കേട്ടാണ് മാളു തിരഞ്ഞ് നോക്കുന്നത്. "ആരാ, എന്താ... " "ഏട്ടത്തി , എന്റെ പേര് അർച്ചന ഞാൻ സുധിയേട്ടന്റെ കൂടെ വന്നതാ. " സുധിയുടെ പേര് കേട്ടതും അവൾക്കു അവനെ കാണാൻ ഉള്ള ആഗ്രഹം ഉണ്ടായി, എഴുന്നേറ്റു പോകാൻ നോക്കിയ അവളെ അച്ചു തടഞ്ഞു നിർത്തി
"ഏട്ടത്തി ഇതെങ്ങോട്ടാ ഓടുന്നെ, നിൽക്ക് ഞാൻ മുഴുവൻ പറയട്ടെ... " മാളു ചോദ്യ ഭാവത്തിൽ അച്ചുവിനെ നോക്കി "ഞാനും ഏട്ടനും ഇന്നലെ ബസ്സിൽ വച്ചു പരിചയപ്പെട്ടതാ, അപ്പൊ മുതൽ എട്ടത്തിയുടെ കാര്യം മാത്രം പറയാനേ പുള്ളിക്ക് സമയം ഉണ്ടായിരുന്നുള്ളു.. " അത് കേട്ടതും മാളുവിന്റെ മുഖം വിടർന്നു, എന്നാൽ അപ്പൊ തന്നെ അവളുടെ മുഖം മാറി ഒരു സങ്കടവും ദേഷ്യവും നിറഞ്ഞു " ഇനി ഞാൻ പറയുന്നത് ഏട്ടത്തി സമാധാനത്തോടെ കേൾക്കണം " "ഞാൻ കേൾക്കാം, അതിനു മുൻപ് എനിക്കൊരു കാര്യം അറിയണം " "ഞാൻ ആരാണ് എന്നല്ലേ, ഞാൻ ഏട്ടത്തി എന്നല്ലേ വിളിച്ചേ അപ്പൊ ഞാൻ ആരാണെന്ന് മനസ്സിലായില്ലേ " "എന്റെ അറിവിൽ സുധിക്ക് അനിയത്തിമാർ ആരും ഇല്ല,... " "ഏട്ടത്തി ആ കഥ എല്ലാം ഞാൻ അവസാനം പറയാം, ഇപ്പൊ ഞാൻ പറയുന്നത് മുഴുവൻ സമാധാനത്തോടെ കേൾക്കണം " അച്ചു പറഞ്ഞത് കേട്ടതല്ലാതെ മാളു ഒന്നും പറഞ്ഞില്ല "ഏട്ടത്തിയോട് ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം " "ഹ്മ്മ് " "ഏട്ടൻ അങ്ങനെ ചെയ്തു എന്ന് ഏട്ടത്തി വിശ്വസിക്കുന്നുണ്ടോ " " ഞാൻ കണ്ടതാണ് ആ കുട്ടി അവിടെ നിന്നും

💬 Comments

View all comments