Chapter Title : അനിയത്തിപ്രാവ് [പ്രൊഫസർ ബ്രോ]
കരഞ്ഞുകൊണ്ട് വരുന്നത്, അവളുടെ ഡ്രസ്സ് എല്ലാം കീറിയിട്ടുണ്ടായിരുന്നു"
"ഞാൻ ചോദിച്ചതിനുള്ള ഉത്തരം അല്ല ഏട്ടത്തി തന്നത്. വിശ്വസിക്കുന്നോ ഇല്ലയോ "
മാളു ഒന്നും മിണ്ടിയില്ല
" ഏട്ടനും ഏടത്തിയും സ്നേഹിക്കാൻ തുടങ്ങിയിട്ട് 8-9വർഷം ആയില്ലേ ഇതിനിടയിൽ എപ്പോഴെങ്കിലും ഏട്ടൻ ഏതെങ്കിലും പെൺകുട്ടിയോട് അങ്ങനെ പെരുമാറിയിട്ടുണ്ടോ "
അതിനും മാളുവിന്റെ ഉത്തരം മൗനം ആയിരുന്നു
"വേണ്ട, നിങ്ങൾ തമ്മിൽ സ്നേഹിക്കുന്ന സമയത്തു എപ്പോളെങ്കിലും എട്ടൻ ഏട്ടത്തിയുടെ സമ്മതമില്ലാതെ ഏടത്തിയുടെ ദേഹത്ത് തൊട്ടിട്ടുണ്ടോ ".
"ഇല്ല "
അച്ചു ചോദിച്ചതിന് ആദ്യമായി മാളു മറുപടി പറഞ്ഞു, പക്ഷെ അവൾ വിതുമ്പി തുടങ്ങിയിരുന്നു, അതിൽ നിന്ന് തന്നെ മാളുവിന്റെ മനസ്സിലെ മഞ്ഞുമല ഉരുകി തുടങ്ങി എന്ന് അച്ചുവിന് മനസ്സിലായി
"ഏട്ടത്തി, ഈ സംഭവത്തിന് ശേഷം ഏട്ടന് പറയാനുള്ളത് കേൾക്കാൻ ഏട്ടത്തി തയ്യാറായോ.. "
മാളു ഒന്നും മിണ്ടാത്തതിനാൽ അച്ചു തുടർന്നു
"ഏട്ടത്തി പലപ്പോഴും നമ്മൾ കാണുന്നത് മുഴുവൻ സത്യമായിരിക്കണം എന്നില്ല, ഒരു ബന്ധത്തിൽ തെറ്റിധാരണ സ്വാഭാവികമാണ് അത് തീർക്കാനുള്ള ഏക മാർഗം മനസ്സുതുറന്നുള്ള സംസാരമാണ്,... ഏട്ടത്തി ആരോടും ദേഷ്യപ്പെടാറില്ല എന്ന് ഏട്ടൻ പറഞ്ഞു. ദേഷ്യപ്പെടേണ്ട സ്ഥലത്തു ദേഷ്യപ്പെടണം ഏട്ടത്തി... "
"മോളെ... "
മാളുവിന്റെ വായിൽ നിന്നും മോളെ എന്ന വിളി കേട്ട അച്ചുവിന്റെ കണ്ണും നിറഞ്ഞു, നിറഞ്ഞ കണ്ണുകളോടെ അവൾ തുടർന്നു
"അപ്പൊ അന്ന് ദേഷ്യപ്പെട്ടാണെങ്കിൽ പോലും ഏട്ടത്തി ഏട്ടനോട് സംസാരിച്ചിരുന്നു എങ്കിൽ ഈ പ്രശനം ഇവിടെ എത്തി നിൽക്കില്ലായിരുന്നു.. ഇപ്പൊ ഏടത്തിയുടെ തെറ്റിധാരണ മാറ്റാൻ എനിക്ക് പറ്റും പക്ഷെ ഞാൻ അത് ചെയ്യില്ല, അത് നിലനിൽക്കുന്നത് നിങ്ങൾ തമ്മിലാണ്
💬 Comments
View all comments