0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

മുമ്പ്....

വാഹനങ്ങളുടെ എരമ്പലിലും ജീവിതം മുന്നോട്ട് ഓടിക്കാൻ പായുന്ന ആളുകളുടെ തിരക്കിലും നടുവിൽ ബാംഗ്ലൂർ നഗരത്തിൽ പ്രഭാതം പൊട്ടിവിടർന്നു.

"പ്രണവ്.... പ്രണവ്...ഇറങ്ങാറായില്ലേ ഇതുവരെ... പെട്ടന്ന് വാ ലേറ്റ് ആവും...."

"ദേ വരുന്നു കഴിഞ്ഞു...."

ഒരു തോർത്ത് ഉടുത്ത് മറ്റൊന്ന് കൊണ്ട് തല തോർത്തി പ്രണവ് പുറത്തിറങ്ങി. തോർത്ത് ബെഡിൽ ഇട്ട് കണ്ണാടിയിൽ നോക്കി അവൻ മുടി ഒതുക്കിവച്ചു.

"അഹ് എത്ര പറഞ്ഞാലും കേൾക്കില്ല, നനഞ്ഞ തോർത്ത് ബെഡിൽ ഇടല്ലന്ന്..."

"ഓഹ് പിന്നെ ബെഡ് അങ്ങ് ഉരുകി പോവുലോ...."

"ഹ്മ്മ് ദേ ഇല്ലാത്ത സൗന്ദര്യവും നോക്കി നിക്കാതെ വന്നേ സമയം വൈകും..."

"ഓഹോ...."പോവാൻ തുടങ്ങിയ അവളെ പിടിച്ച് അവൻ ബെഡിലേക്ക് ഇട്ടു. എന്നിട്ട് അവളുടെ മുകളിൽ കേറി കിടന്നു.

"ശേ മാറ് എന്റെ സാരീ ചുള്ങ്ങും..."

"ആർക്കാടി സൗന്ദര്യം ഇല്ലാത്തെ....?"

"ഓഹ് ഞാൻ ചുമ്മാ പറഞ്ഞതല്ലേ... എന്റെ കുട്ടൻ ലുക്ക്‌ അല്ലെ..."അവൾ അവന്റെ കവിളിലൂടെ കൈ ഓടിച്ചുകൊണ്ട് പറഞ്ഞു.

അവന്റെ കണ്ണുകൾ അവളുടെ വലിയ കണ്ണുകളിൽ ഉടക്കി.

"എന്റെ അഞ്ചു മോളെ കാണാണും അന്യായ ലുക്ക്‌ ആണ്. പ്രേതേകിച്ച് നീ ഒരുങ്ങി ഇറങ്ങിയാൽ....."

അതും പറഞ്ഞ് അവൻ ചുണ്ട് അവളുടെ ചുവന്ന ചുണ്ടുകളിൽ അമർത്തി. അവളുടെ രണ്ട് കയ്യും അവൻ ബെഡിൽ പിടിച്ച് അമർത്തി.ചുണ്ടുകൾ തമ്മിൽ ഇടകലർത്തി നുണഞ്ഞു.

"അമ്മേ ഇത് ഇട്ട് താ...."

"ദേ മോള് വിളിക്കുന്നു മാറ്..."അവനെ തള്ളിമാറ്റി അവൾ എഴുനേറ്റ് അവനെ നോക്കി ചിരിച്ചുകൊണ്ട് മുറിയുടെ പുറത്തേക്ക് നടന്നു. അവൾ പോവുന്നത് നോക്കി അവൻ ബെഡിൽ ഇരുന്നു.

പ്രണവ് മേനോൻ, ബാംഗ്ലൂരിൽ ഒരു പ്രസിദ്ധ

💬 Comments

View all comments