0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

അഞ്ജലിയെ മാറ്റി നിർത്തി പറഞ്ഞു.

"ഓക്കേ മൈ ഗേൾ... യു ഗോ എൻജോയ്...."അഞ്ജലി പറഞ്ഞു.

"അലക്സെട്ടാ എന്റെ കൊച്ചിനെ നോക്കികോണേ, ആദ്യായിട്ടാ അവള്, ബൈ...."

നമിത രാഹുലിന്റെ കൈ പിടിച്ച് നടന്നു. അലക്സിനെ കാണാൻ ഒരു മിനി ജോൺ എബ്രഹാം ലുക്ക്‌ ആയിരുന്നു. ഫിറ്റ്‌ മസ്കുലാർ ബോഡി. ക്ലീൻ ഷേവ് ഫേസ്.ഒരു ബ്ലാക്ക് ഷർട്ടും ജീൻസുംആണ് വേഷം.

"ബിയർ വേണോ...."അഞ്ജലി അവനോട് ചോദിച്ചു.

"വേണ്ട ഞാൻ കഴിക്കില്ല...."

"വൗ ദാറ്റ്‌സ് ഇന്ട്രെസ്റ്റിംഗ്... പിന്നെ എന്താ ഇഷ്ടം....?"

"ഇപ്പൊ തന്നെയാ ഇഷ്ടം..."

"ഓഹ് യു ലവ് മീ...റിയലി....?"

"യെസ്... അന്ന് നിന്റെ ഡാൻസ് കണ്ടപ്പോ തൊട്ട്...."

"ഹ ഹ ഓക്കേ ഓക്കേ, അപ്പോ നമുക്ക് ഒരു ബിയർ അടിച്ച് തുടങ്ങാം.. വാ....ബേറെർ ടു ബിയർ...."അവൾ വിളിച്ചു പറഞ്ഞു.

"ഏയ് നോ... വാ നമുക്ക് ഇവിടുന്ന് മാറാം...."

"ഹ്മ്മ് എന്നെ ഒന്ന് പിടിച്ച് എണീപ്പിക്ക്...."

അലക്സ്‌ എഴുനേറ്റ് അവളെ പിടിച്ച് എഴുനേപിച്ച് ചേർത്ത് നിർത്തി. അഞ്ജലി അത്യാവശ്യം ഫിറ്റ്‌ ആയിരുന്നു. അവൻ അവളെ കൊണ്ട് നടന്നു. പുറത്തേക്കുള്ള പാസ്സേജിൽ ആരും ഇല്ലാത്തിടത് അവൻ അവളെ ചാരി നിർത്തി.

"അഞ്ജലി എനിക്ക് ഒരു റിപ്ലൈ തന്നില്ല...."

"ഡോ യു റിയലി ലവ് മീ....?" അവൾ ഒന്ന് കുഴഞ്ഞു ചോദിച്ചു.

"യെസ് നിന്റെ എല്ലാം എന്നെ വല്ലാതെ മോഹിപ്പിച്ചുകൊണ്ടിരിക്കാ. ഐ വാണ്ട്‌ ടു മേക്ക് യു മൈന്...."

അത് കേട്ട് അഞ്ജലി അവന്റെ സൈഡിലൂടെ കൈ ചേർത്ത് അവനെ തന്റെ മേലേക്ക് ചേർത്ത് നിർത്തി. എന്നിട്ട് അവന്റെ കണ്ണിലേക്ക് ഇമ വെട്ടാതെ നോക്കിനിന്നു.

💬 Comments

View all comments