0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

കൈപ്പ് ആണ്...."വീണ്ടും അവൾ രണ്ട് സിപ് കൂടി കുടിച്ചു.

"Hey that's my drink bitch...."അവിടേക്ക് വന്ന നമിത പറഞ്ഞു.

"വിചാരിച്ച പോലെ അല്ലാട്ടോ കൊള്ളാം....."അവൾ വീണ്ടും ഒരു സിപ് എടുത്തു.

"ഹ്മ്മ് അതികം വേണ്ട, ലാസ്റ്റ് വാള് വച്ചാ ഞാൻ കോരേണ്ടിവരും...., നീ ഇവിടെ ഇരിക്കാതെ വാടി ഡാൻസ് ഫ്ലോറിലേക്ക്. It's party time....!"

നമിത അഞ്ജലിയുടെ കൈ പിടിച്ച് ഡാൻസ് ഫ്ലോറിലേക് കൊണ്ടുപോയി. അവർ അവിടെ നിന്ന് ഡാൻസ് ചെയ്യുന്നവരുടെ ഇടയിൽ കേറി നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങി. അകത്ത് വോഡ്ക ഉള്ളത് കൊണ്ട് രണ്ട് പേരും മതിമറന്ന് തുള്ളാൻ തുടങ്ങി.നമിത കുറച്ചു കഴിഞ്ഞപ്പോൾ ഒന്നുകൂടി അടിക്കാനായി ബാർ ഏരിയയിലേക്ക് നടന്നു. അഞ്ജലി അപ്പോഴും മതിമറന്ന് തുള്ളുകയായിരുന്നു.കുറച്ചു കഴിഞ്ഞ് അവൾ സോഫയിൽ വന്ന് ബാക്കി ഇരുന്ന ബിയർ കുടിച്ചിരുന്നു. ആ സമയം നമിത അവിടേക്ക് രണ്ട് പേരുടെ കൂടെ വന്നു.

"അഞ്ചു നിനക്ക് രണ്ട് പേരെ പരിചയപ്പെടുത്തി തരാം, ഇത് രാഹുൽ പിന്നെ ഇത് അലക്സ്‌. രണ്ടുപേരും നമ്മുടെ സൂപ്പർ സീനിയർസ് ആണ്...."

"ഹായ് ഗയ്‌സ്...."അഞ്ജലി എഴുനേറ്റ് അവർക്ക് കൈ കൊടുത്തു.

"ദേ ഈ അലക്സ്‌ നിന്റെ ഫാൻ ആണ്.കോളേജ് ഡേയ്ക്ക് നിന്റെ ഡാൻസ് കണ്ട് ക്രഷ് ആയെന്ന്...."

"Oh isn't it..? Thankyou...."അഞ്ജലി ഒന്ന് കുഴഞ്ഞു പറഞ്ഞു.

"ടി ഞാനും രാഹുലും ഒന്ന് ചിൽ ചെയ്തിട്ട് വരാം. നീ അലക്സിന്റെ കൂടെ പൊക്കോ. ലാസ്റ്റ് ഡേ അല്ലെ ഇനി എന്നാ ഇങ്ങനെ. ടേക്ക് യുവർ ടൈം, എന്നിട്ട് നേരെ റൂമിലേക്ക് വന്ന മതി...."നമിത

💬 Comments

View all comments