0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

മാം, റെഡഫെറിങ്ന് കൊടുത്തിട്ടുണ്ട്...."

"ഹ്മ്മ് ഗുഡ്, എല്ലാം ഓക്കേ ആയിട്ടും ഇയാളുടെ മുഖം അത്ര ഓക്കേ അല്ലാലോ...."

"ഏയ് ഒന്നുമില്ല മാം, ചെറിയ തലവേദന അതിന്റെയ...."

"ഹ്മ്മ് വീക്കെൻഡ് ഹാങ്ങോവർ ആയിരിക്കും. വയ്യെങ്കിൽ വേണേൽ ഹാഫ് ഡേ എടുത്തോ. റിപ്പോർട്ട്‌ വരുന്നത് വരെ പണി ഒന്നും ഇല്ലല്ലോ...."

"ഓക്കേ മാം..."

"ഞാനും ഇന്ന് നേരെത്തെ ഇറങ്ങും. ഒരു ഡേറ്റ് ഉണ്ട്...."

"ഓഹ് ഹസ്ബൻഡ് നാട്ടിൽ വന്നോ മാം...?"

"അതെന്താ ഹസ്ബൻഡ് ആയിട്ട് മാത്രമേ ഡേറ്റ്ന് പോവാൻ പറ്റു, സില്ലി ഗേൾ അഞ്ജലി, ചെല്ല്...."

അവൾ മനസ്സിലാവാത്ത പോലെ പുറത്തേക്ക് നടന്നു. വീണ്ടും കാബിനിൽ ചെന്ന് ഇരുന്നു. കഴിഞ്ഞ വീക്ക്‌ കിടന്നു പണി എടുത്ത് സെയിൽസ് റിപ്പോർട്ട്‌ സെറ്റ് ആക്കിയ കാരണം ഇപ്പൊ പണി ഒന്നും ഇല്ല. അവളുടെ മനസ്സ് ആകെ അസ്വസ്തം ആയിരുന്നു. കാബിനിലും കുറച്ചു നേരം കാഫെറ്റീരിയയിലും ആയിട്ട് അവൾ സമയം ചിലവഴിച്ചു. ഉച്ച ആയപ്പോൾ അവൾ വീട്ടിലേക്ക് പോണു. വീട്ടിലേക്ക് കേറി അവൾ സോഫയിൽ ചാരി ഇരുന്നു.

"അല്ല ഇതെന്താ നേരെത്തെ പോണോ, അതോ പറഞ്ഞു വിട്ടോ..?"ഉള്ളിലേക്ക് വന്ന നമിത ചോദിച്ചു.

"മനസ്സിന് ഒരു സുഖമില്ലെടി..."

"എഹ് അതെന്ത് പറ്റി, എന്താടാ കുട്ടാ...."അവളുടെ അടുത്ത് ഇരുന്ന് കൊണ്ട് അവൾ ചോദിച്ചു.

"പ്രണവിന് എന്നെ മടുത്ത പോലെ ഒരു തോന്നൽ...."അവളുടെ തോളിലേക്ക് ചാരി കൊണ്ട് അവൾ പറഞ്ഞു.

"എഹ് നീ കാര്യം പറ..."

അഞ്ജലി കാര്യങ്ങൾ ഒക്കെ നമിയോട് പറഞ്ഞു.അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു.

"ആഹാ ഇട്രോള്ളു കാര്യം, it's quite natural babe, ഇവിടെ

💬 Comments

View all comments