0%

Chapter Title : അഞ്ജലീപരിണയം 1 [സിദ്ധാർഥ്]

പൊട്ടി. അവന്റെ പാൽ താഴേക്കു തെറിച്ചു വീണു. കുറച്ചു നേരം അവൻ അവിടെ നിന്നുപോയി. എന്നിട്ട് അവൻ തിരിച്ചു നടന്നു. അവന്റെ മനസ്സ് ആകെ കലങ്ങിയ പോലെ തോന്നി. അഞ്ജലി സന്തോഷിക്കുന്നത് കാണാൻ തനിക്ക് താല്പര്യം ആണ്. പക്ഷെ ഇത്രക്ക് ലെവലിൽ അതും കുറച്ചു നേരം മുൻപ് കണ്ട ഒരാൾ ആയിട്ട് ഇങ്ങനെ ചെയുന്നത് ഓർത്ത് അവന് എന്തോ ഒരു ഫീൽ വരാൻ തുടങ്ങി. അത് ദേഷ്യമാണോ ജലസിയാണോ എന്നൊന്നും അവന് മനസിലായില്ല.അവൻ കാർ എടുത്ത് തിരിച്ച് വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയപ്പോൾ പൂജ റൂമിൽ ഉണ്ടായിരുന്നു. പോയ കാര്യം അറിയാൻ അവൾ താല്പര്യം കാണിച്ചു. എന്നാൽ അവൻ അവർ നല്ലപോലെ എൻജോയ് ചെയുന്നു എന്ന് മാത്രം പറഞ്ഞു. അവന്റെ മുഖത്ത് എന്തോ മൂഡ് ഔട്ട്‌ പോലെ തോന്നിയത് കൊണ്ട് അവൾ കൂടുതൽ ഒന്നും ചോദിക്കാനും പോയില്ല. അവർ രണ്ട് പേരും ബെഡിൽ കിടന്നു. അവൾ അവന് മേൽ കൈ വച്ച് കിടന്നു.

പിറ്റേന്ന് രാവിലെ മുഖത്തേക്ക് സൂര്യപ്രകാശം വന്നടിച്ചപ്പോൾ ആണ് അവൻ കണ്ണ് തുറന്നത്. തന്റെ അപ്പുറത്ത് തന്നെ കെട്ടിപിടിച്ച് പൂജ സുഖമായി ഉറങ്ങുന്നു. അവൻ പുതപ്പ് മാറ്റി ബെഡിൽ നിന്ന് എഴുനേറ്റു. സമയം 9 മണി കഴിഞ്ഞിരുന്നു. അഞ്ജലി ഇനിയും വന്നിട്ടില്ല.

"ഗുഡ് മോർണിംഗ് പ്രണവ്...."

"ഗുഡ് മോർണിംഗ്... കൂടുതൽ നേരം കിടന്ന് ഉറങ്ങി അല്ലെ സമയം കുറെ ആയി..."

"ഹ്മ്മ് അതെ.... അവർ വന്നിട്ടില്ലലേ.... "

"ഇല്ല, പൂജ ഫ്രഷ് ആയിട്ട് വാ ഞാൻ കോഫീ എടുക്കാം...."

"സൊ സ്വീറ്റ് ഓഫ് യു...."

💬 Comments

View all comments