Chapter Title : അഞ്ജലീപരിണയം 2 [സിദ്ധാർഥ്]
ആള് സ്വന്തം അനുഭങ്ങളാ എഴുതുന്നത്. അതാണ് ഐഡന്റിറ്റി പുറത്ത് പറയാത്തെ. പിന്നെ ഞങ്ങൾ ദുബായ് വച്ചാ മീറ്റ് ചെയ്തേ. ഇടക്ക് ബാംഗ്ലൂർ വരാറുണ്ട്..."
"ഹ്മ്മ് കൊള്ളാം എന്തായാലും....."
"എന്തെ നിനക്ക് ആളെ പരിചയപ്പെടാൻ താല്പര്യം ഉണ്ടോ...? വേണേൽ മുട്ടിച്ചു തരാം...."
"പിന്നെ ഒന്ന് പോയെ പ്രണവിന് അതിന്നും ഇഷ്ടമാവില്ല. ശെരി എന്നാ ഉറക്കം വരുന്നു. ബൈ.... "
"അഹ് പോവല്ലേ..."
അഞ്ജലി ഫോൺ ഓഫ് ചെയ്ത് വച്ച് ബെഡിലേക്ക് കിടന്നു. അവളുടെ മനസ്സിൽ അപ്പോൾ എന്തൊക്കെയോ ചിന്തകൾ കിടന്ന് പെരുകി. ഉറക്കം വരാതെ അവൾ ഓരോന്ന് ആലോചിച്ചു കിടന്നു. ഇടക്ക് എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് പ്രണവ് കുലുക്കി വിളിച്ചപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്.
"ദേ എന്ത് പറ്റി സുഖമില്ലേ...."
"അയ്യോ നിനക്ക് പോവാറായോ. ദൈവമേ.... ഞാൻ ഒന്നും വച്ചിട്ടില്ല..."
"ഏയ് അതൊന്നും കുഴപ്പമില്ല, ഞാൻ ഓഫീസ് ക്യാന്റീനിൽ നിന്ന് കഴിച്ചോളാം...."
"സോറി.... അല്ലേൽ 6 മണിക്ക് കണ്ണ് തുറക്കുന്ന ഞാനാ...."
"ഇപ്പൊ പഴയ പോലെ അല്ലാലോ, ഷീണം കുറച്ചു കൂടുതൽ അല്ലെ കുറച്ചു ദിവസം ആയിട്ട്...."
"പോടാ അവിടുന്ന്.... കിണവൻ പോവാൻ നോക്ക്...."
അവൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ട് ലാപ്ടോപ് ബാഗ് എടുത്ത് പുറത്തേക്ക് പോയി. അഞ്ജലി കുറച്ചു നേരം ബെഡിൽ അങ്ങനെ ഇരുന്നിട്ട് ബാത്റൂമിലേക്ക് കയറി. പ്രഭാത കർമങ്ങൾ എല്ലാം കഴിഞ്ഞ് കുളിച്ച് ഫ്രഷ് ആയ് ഒരു ടീഷർട്ടും പാവാടയും ഇട്ട് അവൾ കിച്ചണിൽ കേറി. പ്രണവ് രാവിലെ ചായ ഇട്ട് കുടിച്ചിരുന്നു. അവൾക്കുള്ളത് അവിടെ അടച്ച് വച്ചിരുന്നു.പാവം
💬 Comments
View all comments