Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
പിന്നെന്താ....?"അവൻ അവളെ ചേർത്ത് പിടിച്ച് ചുണ്ടിൽ ചുംബിച്ചു.
"അഹ് എന്റെ ലിപ്സ്റ്റിക്ക് കളഞ്ഞു. റെഡിയായി പോവാൻ നോക്കടാ...."
അവൾ കണ്ണാടി നോക്കി ലിപ്സ്റ്റിക്ക് വീണ്ടും ഇട്ട് റെഡിയായി. പ്രണവും റെഡിയായ ശേഷം അവർ ഒരുമിച്ച് വാതിൽ പൂട്ടി ഇറങ്ങി. പ്രണവ് കാറിലും അഞ്ജലി അവളുടെ ടു വീലറും എടുത്ത് അവരവരുടെ ഓഫീസിലേക്ക് പോയി.
മെട്രോ സിറ്റിയിൽ സമയത്തിനേക്കാൾ വേഗത്തിൽ ഓടുന്ന ആളുകളും വാഹങ്ങളും. അവർക്കൊപ്പം സമയവും അതിവേഗം ചലിക്കുന്നു. മെയ് മാസത്തിലെ ഉച്ച വെയിൽ നല്ലപോലെ ഉണ്ടായിരുന്നു. ഓഫീസിൽ ഓഡിറ്റിങ് റിപ്പോർട്സ് സെറ്റ് ചെയുന്ന തിരക്കിൽ ആയിരുന്നു അഞ്ജലി.കമ്പ്യൂട്ടറിൽ ഡാറ്റാസ് എൻട്രി ചെയുന്ന സമയം കണ്ണൊന്നു മുന്നിലൂടെ പോയ ആളിൽ പതിഞ്ഞ അവൾ ഒന്ന് ഞെട്ടി.
സാണ്ടർ ജൂൾസ്...! അല്ല അലക്സാണ്ടർ....! അതെ അയാൾ തന്നെ. തന്റെ ക്യാബിന് മുന്നിലൂടെ തന്നെ ഒന്ന് പാളി നോക്കി അയാൾ അരുന്ധതി മാഡത്തിന്റെ റൂമിലേക്ക് കയറി പോവുന്നു.
ഇയാൾ എന്താ ഇവിടെ...? അത് ആള് തന്നെ അല്ലെ. അതെ അത് തന്നെ.കറുത്ത ഹുടിയും ജീൻസും. ആൾക്ക് മാഡത്തിന്റെ മുറിയിൽ എന്താ കാര്യം. അഞ്‌ജലിക്ക് ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല. ഒരു റിപ്പോർട്ട് ഫയൽ കൈയിൽ എടുത്ത് അവൾ ആ റൂമിന് അരുകിലേക്ക് നടന്നു. അകത്ത് പറയുന്നത് കേൾക്കാൻ പറ്റുന്നില്ല. അവൾ വാതിൽ തുറന്ന് അകത്ത് കയറി. അവിടെ അലക്സ് ചെയറിൽ ഇരിക്കുന്നു. അരുന്ധതി മാഡം അയാളോട് ചിരിച്ചു സംസാരിക്കുന്നു.
"യെസ് അഞ്ജലി... എന്താ....?"
"സോറി മാം, ഈ റിപ്പോർട്ട് ആഡ് ചെയണോ എന്ന് ചോദിക്കാൻ വന്നതാ...."
"ഞാൻ വെരിഫയ് ചെയ്ത് തന്നതല്ലേ എല്ലാം. അതൊക്കെ ആഡ് ചെയ്യണം. എന്താ അഞ്ജലി ആദ്യമായിട്ട് ചെയുന്ന പോലെ...."
"സോറി മാം, ഡൌട്ട് വന്നത് കൊണ്ടാ...."
അവൻ ചെയറിൽ ഇരിക്കുന്ന അലക്സിനെ നോക്കി. അവൻ ഒരു ചിരിയോടെ അവളെ നോക്കി. അഞ്ജലി വേഗം അവളുടെ ക്യാബിനിൽ വന്നിരുന്നു.
"ശേ നാണംകെട്ടു.... എന്നാലും അയാൾ എന്താ ഇവിടെ. ഇനി മാഡം ആയിട്ടും അയാൾക്ക്. ആ ബുക്കിൽ ഒരു ഓഫീസ് ലേഡിയുടെ കഥ വായിച്ചത് ഓർമ്മ ഉണ്ട്. ഇനി അത് മാഡം
💬 Comments
View all comments