Chapter Title : അഞ്ജലീപരിണയം 3 [സിദ്ധാർഥ്]
ആയിരിക്കോ....? അഹ് എന്തേലും ആവട്ടെ...."അവൾ തിരിച്ച് ജോലിയിൽ ശ്രെദ്ധിച്ചു.
ആ സമയം ജാസ്മിൻ അവളുടെ അടുത്തേക്ക് വന്നു.
"എടി നീ മാഡത്തിന്റെ റൂമിൽ പോവുന്ന കണ്ടുലോ, അവിടെ എന്താ നടക്കുന്നെ...?"
"എന്ത് നടക്കാൻ. മാഡം ആരോ ആയിട്ട് സംസാരിചിരിക്കാ..."
"ഹ്മ്മ്... ആ ആരോ മാഡത്തിന്റെ സെറ്റപ്പ് ആണ് അറിയോ....?"
"എഹ് പിന്നെ ഒന്ന് പോടീ..."
"എടി അതേടി, അയാൾ ഇവിടെ ഇടക്ക് ഇടക്ക് വരാറുണ്ട്...."
"ഇവിടെയോ.... എന്നിട്ട് ഞാൻ കാണാറില്ലലോ.....?"
"അഹ് വല്ലപ്പോഴും കമ്പ്യൂട്ടറിന്റെ മുന്നിന്ന് എഴുനേൽക്കണം. ഒരിക്കൽ അയാൾ വന്നപ്പോ മാഡം റൂം അകത്ത് നിന്ന് ലോക്ക് ചെയ്തിരുന്നു. പിന്നെ ഇടക്ക് മാഡത്തിനെ ഡ്രോപ്പ് ഒക്കെ ചെയ്യും ആള്...."
"അത് വേറെന്തെലും ആവും. നീ ചുമ്മാ ഓരോന്ന് പറഞ്ഞ് ഉള്ള പണി കളയണ്ട. പോ എനിക്ക് പണി ഉണ്ട്...."
"ഓഹ് അല്ലേൽ നിനക്ക് ഗോസിപ് കേൾക്കാൻ ഇന്ട്രെസ്റ്റ് ആയിരുന്നുവല്ലോ..."
"ഇപ്പൊ ഇത് തീർക്കണമെടി താത്തച്ചി. നമുക്ക് പറയാൻ ഇഷ്ടം പോലെ സമയം ഇല്ലേ...."
"ഹ്മ്മ് ശെരി ശെരി.... അതെ ഞാൻ ഇറങ്ങാ. സാർ ഒരു മീറ്റിംഗ്ന് കൂടെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്. അപ്പൊ ബൈ..."
"ബൈ ഡി...."
അഞ്‌ജലിക്ക് അവൾ പറഞ്ഞത് വിശ്വസിക്കാനായില്ല. ആള് ഇവിടെ വരാറുണ്ടെന്ന്. എന്നിട്ട് ആളെ കണ്ട ഓർമ്മ ഇല്ലല്ലോ. ചിലപ്പോ കണ്ടിട്ടുണ്ടവും. മറന്ന് പോയതാവും.അവൾ തിരിച്ചു ജോലിയിൽ മുഴുകി.
സമയം നാലുമണി ആവാറായിരുന്നു. അഞ്ജലി ജോലിയെല്ലാം തീർത്ത് കോളിഗ്സിനോട് എല്ലാം യാത്ര പറഞ്ഞ് പാർക്കിംഗ് ലോട്ടിലേക്ക് നടന്നു. വണ്ടിയിൽ കീ ഇടാൻ നേരം പിന്നിൽ നിന്ന് ഒരു വിളി.
"ഹേയ് അഞ്ജലി.....!"
വിളി കേട്ട് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് അലക്സിനെ ആയിരുന്നു. ചിരിച്ചുകൊണ്ട് തന്റെ അടുത്തേക്ക് നടന്ന് വരുന്നു.അവളും മുഖത്ത് ഒരു ചിരി വരുത്താൻ ശ്രെമിച്ചു.
"ഹായ് എന്നെ ഓർമ്മയുണ്ടോ....?"
"അഹ് നമ്മൾ മിനിഞ്ഞാന്ന് അല്ലെ കണ്ടത്, മറക്കാൻ സമയം ആയിട്ടില്ലലോ..."
"അല്ല ഇയാളുടെ മുഖ ഭാവം കണ്ട് ചോദിച്ചതാ. ഇവിടെ ആണല്ലേ വർക്ക് ചെയ്യുന്നേ....?"
"അഹ് അതെ.... അലക്സ് എന്താ ഇവിടെ...."
"നിങ്ങളുടെ ബോസ്സ് എന്റെ ഫ്രണ്ട് ആണ്. ഒന്ന്
💬 Comments
View all comments