Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
അവളുടെ അടുത്തേക്ക് വന്ന് അവളുടെ തോളിൽ കൈ വച്ചു.
"ആ.. അത്....പ്രണവിന്റെ കൂടെയാ വന്നേ....."
"ഓഹ് എന്നിട്ട് അവൻ എവിടെ.....?"
"അവൻ..... ഉള്ളിൽ ഉണ്ട്...."
"ഓഹ് എന്നാ വാ....."
അവൻ അവളുടെ തോളിലൂടെ കൈ ഇട്ട് അവളെ ചേർത്ത് പിടിച്ച് നടന്നു. അഞ്ജലി അവന്റെ കൂടെ നടന്നു. പ്രണവ് റെസ്റ്റോറന്റിൽ ഒരു ടേബിളിൽ അഞ്ജലിയെ കാത്ത് ഇരിക്കുകയായിരുന്നു. ആ സമയം അഞ്ജലി ഗ്ലാസ് ഡോർ തുറന്ന് അവിടേക്ക് നടന്ന് വരുന്നത് അവൻ കണ്ടു. അവളെ കണ്ട അവൻ ഒന്ന് ചിരിച്ചു. എന്നാൽ അവളുടെ കൂടെ അലക്സിനെ കണ്ടപ്പോ ആ ചിരി മാഞ്ഞു. അലക്സ് അഞ്ജലിയുടെ തോളിൽ കൈ ഇട്ട് അവന്റെ അടുത്തേക്ക് അവളുടെ കൂടെ നടന്ന് വന്നു.
"ഹേയ് പ്രണവ്....ഹൗ ആർ യു....."
"ഫൈൻ..... അലക്സ് എന്താ ഇവിടെ....?"
"ഓഹ് ഞാൻ മാളിൽ വന്നതാ, താഴെ വച്ച് അഞ്ജലിയെ കണ്ടു. അപ്പൊ പ്രണവ് ഇവിടെ ഉണ്ടെന്ന് പറഞ്ഞു അപ്പൊ ഒന്ന് കാണാന്ന് വച്ചു. ഞാൻ ഇവിടെ ഇരുന്നോട്ടെ....?"
"യെസ് പ്ലീസ്....."
അലക്സ് ആ റൗണ്ട് ടേബിളിൽ ചെയറിൽ ഇരുന്നു.അപ്പുറത്ത് അഞ്‌ജലിയും.
"നാട്ടിൽ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു....?"
"അഹ് നല്ലതായിരുന്നു. അവിടെ അമ്പലത്തിൽ ഒരു പരിപാടി ഉണ്ടായിരുന്നു...."
"അഹ് അഞ്ജലി പറഞ്ഞിരുന്നു. അതുകൊണ്ട് നമ്മുടെ വീക്കെൻഡ് പ്ലേ മുടങ്ങി അല്ലെ...."
"ഹ്മ്മ് അതെ....."പ്രണവ് അഞ്ജലിയെ നോക്കി കൊണ്ട് പറഞ്ഞു.
"കുഴപ്പമില്ല നമുക്ക് ഈ വീക്കെൻഡ് പൊളിക്കാം. അതും നെക്സ്റ്റ് സ്റ്റെപ്പ് ആയിട്ട്...."
"എന്ത് സ്റ്റെപ്പ്....?"
"അത് ഞാൻ വിശദമായി അഞ്ജലിയോട് പറഞ്ഞോളാം. എന്താ പോരെ.....?"
"അഹ് മതി....."
"അഞ്ജലി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ, പ്രണവ് ഉള്ളത് കൊണ്ടാണോ....?"
"ഞാൻ ഒന്ന് വാഷിംറൂമിൽ പോയിട്ട് വരാം....."അഞ്ജലി എഴുനേറ്റ് വാഷ്റൂമിലേക്ക് നടന്നു.
"പ്രണവ് ഫുഡ് ഓർഡർ ചെയ്തോ.....?"
"ഏയ് ഇല്ല....."
"എന്നാ ഓർഡർ ചെയ്തോ ഞാൻ കൈ കഴുകിയിട്ടു വരാം...."
അതും പറഞ്ഞ് അവൻ എഴുനേറ്റ് നടന്നു. പ്രണവിന്റെ നെഞ്ച് ഇടിക്കാൻ തുടങ്ങി. അവൻ അഞ്ജലിയുടെ പിന്നാലെ പോയത് തന്നെയാണ്. പെട്ടന്ന് അത് ഓർത്തപ്പോ അവൻ എഴുനേറ്റ് വാഷ്റൂം ഏരിയയിലേക്ക് നടന്നു.
💬 Comments
View all comments