Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]
പോവാൻ റെഡിയായി നിക്കുന്നുണ്ടായിരുന്നു.ഒരു ബ്ലൂ കളർ ലൂസ് ടോപ്പും വൈറ്റ് ജീൻസുമാണ് അവളുടെ വേഷം. കണ്ണാടിയിൽ നോക്കി ഒന്ന് മുടി ഒതുക്കികൊണ്ട് അവൾ പുറത്തേക്ക് നടന്നു. അവളുടെ വണ്ടി എടുത്ത് പോകുന്ന സൗണ്ട് അവൻ കേട്ടു.
"ശേ.... ഇവൾക്ക് ഇപ്പോഴും പിണക്കം മാറിയില്ലേ, രാവിലെ എല്ലാം സോൾവ് ആക്കാമെന്ന് കരുതിയതാ. പുല്ല്...."
അവൻ റെഡിയായി ഓഫീസിൽ പോവാൻ ഇറങ്ങി.ബ്രേക്ഫാസ്റ്റ് എല്ലാം അവൾ ഉണ്ടാക്കി വച്ചിരുന്നു. അത് എല്ലാം കഴിച്ച് അവൻ കാർ എടുത്ത് ഓഫീസിലേക്ക് ഇറങ്ങി.
ഓഫീസിൽ എത്തിയ അവന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല. അഞ്ജലിയുമായി മിണ്ടാതെ ഇരിക്കാൻ അവന് ആവുമായിരുന്നില്ല. അവൻ അവളെ വിളിക്കാൻ തീരുമാനിച്ചു. ഓഫ്‌സിൽ ഇരിക്കുമ്പോൾ അഞ്‌ജലിക്കും ഇതേ അവസ്ഥയായിരുന്നു. ഇവിടെ തെറ്റ്കാരി താനല്ലേ. വെറുതെ പാവം അവനെ എന്തിനാ വിഷമിപ്പിക്കുന്നെ. അവന് ഇപ്പോഴും ദേഷ്യം ഉണ്ടെന്ന് രാവിലെ സംസാരിക്കാതെ പോന്നത്. ഓരോന്ന് ഓർത്ത് ഇരിക്കുന്ന സമയത്താണ് അവളുടെ ഫോൺ റിങ് ചെയ്തത് നോക്കിയപ്പോ പ്രണവ് ആണ്. അവൾ ഫോൺ എടുത്തു.
"ഹലോ...."
"അഞ്ജലി.... ഐ യാം സോറി,ഞാൻ ഇന്നലെ.... നി അങ്ങനെ പറഞ്ഞപ്പോ....നി ഒക്കെയാണോ....?"
"അഹ് ഞാൻ..... ഒക്കെയാണ്...."
"നി ഒരു കാര്യം ചെയ് ഉച്ചക്ക് ഇറങ്ങ്, എന്നിട്ട് ആ സ്‌ക്വയറിലുള്ള റെസ്റ്റോറന്റിൽ വാ.ഫുഡ് ഒരുമിച്ച് കഴിക്കാം...."
"അഹ് ശെരി....."
അവൾ ഫോൺ കട്ട് ചെയ്ത് വച്ചു. അവളുടെ മുഖത്ത് സന്തോഷത്തിന്റെ ചിരി വിടർന്നു.അതുപോലെ പ്രണവിനും.ഉച്ചക്ക് ഹാഫ് ഡേ എടുത്ത് അവൾ ഓഫീസിൽ നിന്ന് ഇറങ്ങി. സ്‌ക്വയർ മാളിലേക്ക് ചെന്നു. പ്രണവ് നേരെത്തെ തന്നെ റെസ്റ്റോറന്റിൽ എത്തിയിരുന്നു. അഞ്ജലി വണ്ടി പാർക്കിങ്ങിൽ ഇട്ട് നടന്നു.
"ഹേയ് അഞ്ജലി....."
പുറകിൽ നിന്ന് ആരോ വിളിച്ചത് കേട്ട് അവൾ തിരിഞ്ഞു നോക്കി. അത് അലക്ആയിരുന്നു. അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നു.ഒരു ബ്ലാക്ക് ടീഷർട്ടും ജീൻസുമാണ് വേഷം. പ്രതീക്ഷിക്കാതെ അവനെ അവിടെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.
"അ.. അലക്സ്.... എന്താ ഇവിടെ.....?"
"ചുമ്മാ.....നി എന്താ ഇവിടെ....?"
"ഞാൻ.... റെസ്റ്റോറന്റ് വരെ വന്നതാ....."
"ഓഹ് എന്നാ എന്റെ വക ഒരു ട്രീറ്റ് ആവാം എന്താ....."അവൻ
💬 Comments
View all comments