0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

അവളുടെ ഈ പെരുമാറ്റത്തിൽ അവൻ ഒന്ന് ഞെട്ടി.

"എടി നി എന്തിനാ എങ്ങനെ ആവിശ്യം ഇല്ലാത്തതൊക്കെ പറയുന്നേ, ഞാൻ അങ്ങനെ ആണോ പറഞ്ഞെ....?"

"പിന്നെ ഇതൊക്കെ തുടങ്ങിയത് ഞാൻ മാത്രമല്ലല്ലോ, നമ്മൾ ഒരുമിച്ചല്ലേ. നിങ്ങൾ ആണുങ്ങൾ കുറെ പേരായിട്ട് ചെയ്താ വല്യ കഴിവുള്ളവർ ഞങ്ങൾ പെണ്ണുങ്ങൾ ചെയ്താൽ വെടികൾ പോക്ക് കേസ് അല്ലെ....."

"അഞ്ചു നി ഇപ്പൊ എഴുതാപുറമാണ് വായിച്ചുകൊണ്ടിരിക്കുന്നെ. ഞാൻ പറഞ്ഞത് നി ചെയ്യുമ്പോ ഞാനും കൂടി ചെയ്തു എന്നാണ്. അത് പറയാൻ ഞാൻ മറന്നു അത്രേയുള്ളൂ. അതിന് ഇങ്ങനെ ഓവർ റിയാക്റ്റ് ചെയുന്നതെന്തിനാ...."

"ഓഹ് ഇപ്പോ ഞാൻ ഓവർ റിയാക്റ്റ് ചെയ്തു എന്നായോ, ഞാൻ നിന്നോട് പറയാതെ ആരുടേലും കൂടെ ചെയ്താ എന്താവും...."

"എന്നാ ഒരു കാര്യം ചെയ്, നി ആരുടേലും കൂടെ പോയ്‌ ചെയ്തോ അല്ലപിന്നെ...."

പ്രണവ് അരിശം കേറി പറഞ്ഞു.അവർ രണ്ട് പേരും മുഖം ഏറ്റിപിടിച്ച് രണ്ട് ഇരുന്നു. അഞ്ജലി ജനൽ വഴി പുറത്തേക്ക് നോക്കി ഇരുന്നു.അവളുടെ മുഖത്ത് ദേഷ്യഭാവം അല്ലായിരുന്നു. മറിച്ച് സങ്കടം ആയിരുന്നു. അവൾ മനഃപൂർവം വഴക്ക് ഉണ്ടാകുണ്ടാക്കിയതായിരുന്നു. അത് അവനോടുള്ള പരിഭവം കൊണ്ടായിരുന്നില്ല.സ്വയം ഉള്ള ഒരു തരം വിലയിരുത്തൽ പോലെയായിരുന്നു. ഇനിയും അവൻ വല്ലതും ചോദിച്ചാൽ താൻ മറ്റേ കാര്യം പറഞ്ഞു പോയാലോ എന്നുള്ള ഒരു പേടി.

ഇടവ മാസത്തിലെ മഞ്ഞിൽ കുളിച്ചു നിക്കുന്ന രാത്രി ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ അവരുടെ ട്രെയിൻ എത്തിച്ചേർന്നു. ഇത്ര നേരമായിട്ടും രണ്ട് പേരും ഒന്നും സംസാരിച്ചിട്ടില്ല. ഇപ്പോഴും മുഖം കൊടുക്കാതെ ഇരിക്കുകയാണ്. ട്രെയിൻ ഇറങ്ങി അവർ ഒരു ടാക്സി വിളിച്ച് ഒരുമിച്ച് തന്നെ വീട്ടിലേക്ക് തിരിച്ചു. എന്നാൽ രണ്ട് പേരും ഒന്നും മിണ്ടിയില്ല.വീട്ടിൽ എത്തിയപ്പോ സമയം 1 മണി കഴിഞ്ഞിരുന്നു. രണ്ടുപേർക്കും നല്ല ഷീണം ഉണ്ടായിരുന്നു. വന്നപാടെ അഞ്ജലി ബെഡിൽ കേറി കിടന്നു. ഷീണമുള്ളത് കൊണ്ട് പ്രണവും കിടന്നു.

പിറ്റേന്ന് അവൻ കണ്ണ് തുറന്നപ്പോൾ സമയം എട്ടര കഴിഞ്ഞിരുന്നു. വായിൽ വന്ന എല്ലാ തെറിയും വിളിച്ച് അവൻ എഴുനേറ്റ് നേരെ ബാത്റൂമിലേക്ക് ഓടി. കുളിച്ച് ഫ്രഷ് ആയി വന്നപ്പോൾ അഞ്ജലി ഓഫീസിൽ

💬 Comments

View all comments