0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

അങ്ങനെ പറഞ്ഞപ്പോ....നി ഒക്കെയാണോ....?"

"അഹ് ഞാൻ..... ഒക്കെയാണ്...."

"നി ഒരു കാര്യം ചെയ് ഉച്ചക്ക് ഇറങ്ങ്, എന്നിട്ട് ആ സ്‌ക്വയറിലുള്ള റെസ്റ്റോറന്റിൽ വാ.ഫുഡ്‌ ഒരുമിച്ച് കഴിക്കാം...."

"അഹ് ശെരി....."

അവൾ ഫോൺ കട്ട്‌ ചെയ്ത് വച്ചു. അവളുടെ മുഖത്ത് സന്തോഷത്തിന്റെ ചിരി വിടർന്നു.അതുപോലെ പ്രണവിനും.ഉച്ചക്ക് ഹാഫ് ഡേ എടുത്ത് അവൾ ഓഫീസിൽ നിന്ന് ഇറങ്ങി. സ്‌ക്വയർ മാളിലേക്ക് ചെന്നു. പ്രണവ് നേരെത്തെ തന്നെ റെസ്റ്റോറന്റിൽ എത്തിയിരുന്നു. അഞ്ജലി വണ്ടി പാർക്കിങ്ങിൽ ഇട്ട് നടന്നു.

"ഹേയ് അഞ്ജലി....."

പുറകിൽ നിന്ന് ആരോ വിളിച്ചത് കേട്ട് അവൾ തിരിഞ്ഞു നോക്കി. അത് അലക്ആയിരുന്നു. അവൻ ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് വന്നു.ഒരു ബ്ലാക്ക് ടീഷർട്ടും ജീൻസുമാണ് വേഷം. പ്രതീക്ഷിക്കാതെ അവനെ അവിടെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.

"അ.. അലക്സ്‌.... എന്താ ഇവിടെ.....?"

"ചുമ്മാ.....നി എന്താ ഇവിടെ....?"

"ഞാൻ.... റെസ്റ്റോറന്റ് വരെ വന്നതാ....."

"ഓഹ് എന്നാ എന്റെ വക ഒരു ട്രീറ്റ് ആവാം എന്താ....."അവൻ അവളുടെ അടുത്തേക്ക് വന്ന് അവളുടെ തോളിൽ കൈ വച്ചു.

"ആ.. അത്....പ്രണവിന്റെ കൂടെയാ വന്നേ....."

"ഓഹ് എന്നിട്ട് അവൻ എവിടെ.....?"

"അവൻ..... ഉള്ളിൽ ഉണ്ട്...."

"ഓഹ് എന്നാ വാ....."

അവൻ അവളുടെ തോളിലൂടെ കൈ ഇട്ട് അവളെ ചേർത്ത് പിടിച്ച് നടന്നു. അഞ്ജലി അവന്റെ കൂടെ നടന്നു. പ്രണവ് റെസ്റ്റോറന്റിൽ ഒരു ടേബിളിൽ അഞ്ജലിയെ കാത്ത് ഇരിക്കുകയായിരുന്നു. ആ സമയം അഞ്ജലി ഗ്ലാസ് ഡോർ തുറന്ന് അവിടേക്ക് നടന്ന് വരുന്നത് അവൻ കണ്ടു. അവളെ കണ്ട അവൻ ഒന്ന് ചിരിച്ചു. എന്നാൽ അവളുടെ കൂടെ

💬 Comments

View all comments