0%

Chapter Title : അഞ്ജലീപരിണയം 4 [സിദ്ധാർഥ്]

ഒരുമിച്ച് തന്നെ വീട്ടിലേക്ക് തിരിച്ചു. എന്നാൽ രണ്ട് പേരും ഒന്നും മിണ്ടിയില്ല.വീട്ടിൽ എത്തിയപ്പോ സമയം 1 മണി കഴിഞ്ഞിരുന്നു. രണ്ടുപേർക്കും നല്ല ഷീണം ഉണ്ടായിരുന്നു. വന്നപാടെ അഞ്ജലി ബെഡിൽ കേറി കിടന്നു. ഷീണമുള്ളത് കൊണ്ട് പ്രണവും കിടന്നു.

പിറ്റേന്ന് അവൻ കണ്ണ് തുറന്നപ്പോൾ സമയം എട്ടര കഴിഞ്ഞിരുന്നു. വായിൽ വന്ന എല്ലാ തെറിയും വിളിച്ച് അവൻ എഴുനേറ്റ് നേരെ ബാത്റൂമിലേക്ക് ഓടി. കുളിച്ച് ഫ്രഷ് ആയി വന്നപ്പോൾ അഞ്ജലി ഓഫീസിൽ പോവാൻ റെഡിയായി നിക്കുന്നുണ്ടായിരുന്നു.ഒരു ബ്ലൂ കളർ ലൂസ് ടോപ്പും വൈറ്റ് ജീൻസുമാണ് അവളുടെ വേഷം. കണ്ണാടിയിൽ നോക്കി ഒന്ന് മുടി ഒതുക്കികൊണ്ട് അവൾ പുറത്തേക്ക് നടന്നു. അവളുടെ വണ്ടി എടുത്ത് പോകുന്ന സൗണ്ട് അവൻ കേട്ടു.

"ശേ.... ഇവൾക്ക് ഇപ്പോഴും പിണക്കം മാറിയില്ലേ, രാവിലെ എല്ലാം സോൾവ് ആക്കാമെന്ന് കരുതിയതാ. പുല്ല്...."

അവൻ റെഡിയായി ഓഫീസിൽ പോവാൻ ഇറങ്ങി.ബ്രേക്ഫാസ്റ്റ് എല്ലാം അവൾ ഉണ്ടാക്കി വച്ചിരുന്നു. അത് എല്ലാം കഴിച്ച് അവൻ കാർ എടുത്ത് ഓഫീസിലേക്ക് ഇറങ്ങി.

ഓഫീസിൽ എത്തിയ അവന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല. അഞ്ജലിയുമായി മിണ്ടാതെ ഇരിക്കാൻ അവന് ആവുമായിരുന്നില്ല. അവൻ അവളെ വിളിക്കാൻ തീരുമാനിച്ചു. ഓഫ്‌സിൽ ഇരിക്കുമ്പോൾ അഞ്‌ജലിക്കും ഇതേ അവസ്ഥയായിരുന്നു. ഇവിടെ തെറ്റ്കാരി താനല്ലേ. വെറുതെ പാവം അവനെ എന്തിനാ വിഷമിപ്പിക്കുന്നെ. അവന് ഇപ്പോഴും ദേഷ്യം ഉണ്ടെന്ന് രാവിലെ സംസാരിക്കാതെ പോന്നത്. ഓരോന്ന് ഓർത്ത് ഇരിക്കുന്ന സമയത്താണ് അവളുടെ ഫോൺ റിങ് ചെയ്തത് നോക്കിയപ്പോ പ്രണവ് ആണ്. അവൾ ഫോൺ എടുത്തു.

"ഹലോ...."

"അഞ്ജലി.... ഐ യാം സോറി,ഞാൻ ഇന്നലെ.... നി

💬 Comments

View all comments