Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
നിന്ന് പോയി. അഞ്ജലി ബെഡിൽ തന്നെ കിടന്ന് തന്റെ വിധിയെ ഓർത്ത് സ്വയം പഴിച് ഏന്തി കരഞ്ഞു.അവളുടെ ശരീരം ആകെ തളർന്നു പോയിരുന്നു.അവളാ ബെഡിൽ തളർന്നു കിടന്നു.
ഒരാഴ്ചത്തെ ഒരു ട്രിപ്പിൽ ആയിരുന്നു ജോ. ട്രിപ്പ് കഴിഞ്ഞ് അവൻ രാത്രിയോടെ വീട്ടിൽ എത്തി. കാറിൽ നിന്ന് ഇറങ്ങി പ്രണവിന്റെ വീട്ടിലേക്ക് നോക്കിയപ്പോ പുറത്തെ ലൈറ്റ് ഒന്നും ഇട്ടിട്ടില്ല. വാതിൽ തുറന്ന് കിടപ്പുമുണ്ട്. അത് കണ്ട് ജോ അവിടേക്ക് നടന്നു.ചാരിയിട്ട വാതിൽ തുറന്ന് അകത്ത് കയറിയ അവൻ കാണുന്നത് സോഫയിൽ കൈയിൽ പകുതിയായ വോഡ്ക ബോട്ടിലുമായി ഇരിക്കുന്ന പ്രണവിനെയാണ്.
"ടാ ഇതെന്താ പരിപാടി മുമ്പിൽ തന്നെ ഇരുന്ന്...."
അവൻ അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു. പ്രണവ് കലങ്ങിയ കണ്ണുകൾക്കൊണ്ട് അവനെ നോക്കി. അത് കണ്ട് എന്തോ പ്രശ്നം ഉണ്ടെന്ന് ജോക്ക് മനസിലായി. അവൻ പ്രണവിന്റെ അടുത്ത് സോഫയിൽ ഇരുന്ന് ബോട്ടിൽ വാങ്ങി വച്ചു.
"എടാ എന്താടാ ഇത് എന്താ പറ്റിയെ, അഞ്ചു ഇവിടെ....?"
"അവള്..... എല്ലാം പോയടാ....!"
"എഹ് നീ എന്തൊക്കെയാ ഈ പറയുന്നേ....?"
"അവൾ എന്നെ ചതിക്കുകയായിരുന്നുവെട...."
"നീ തെളിച്ചു പറ...."
"എടാ നിങ്ങൾ പറഞ്ഞിട്ട് അല്ലെ ഞങ്ങൾ ഈ ലൈഫ് സ്റ്റൈൽ ഒക്കെ ട്രൈ ചെയ്തേ. എന്ന എല്ലാം അവളുടെ പ്ലാൻ ആയിരുന്നു. അവളുടെ പഴയ കാമുകൻ ആയിട്ട് കളിച്ചു നടക്കാൻ ആയിട്ട്.അവളുടെ പഴയ കാമുകൻ ആണ് ബുൾ ആയിട്ട് വന്നത്. അത് അവൾക്ക് അറിയാമായിരുന്നു. എന്നിട്ട് അവളും അവനും കൂടി എന്നെ ഒരു കോമാളി ആക്കി....."പ്രണവ് വിങ്ങി പൊട്ടി.
"എടാ നീ.... എല്ലാ കാര്യവും പറ...."
💬 Comments
View all comments