0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

പ്രണവ് നടന്ന കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു. എല്ലാം പറഞ്ഞ് അവൻ സോഫയിലേക്ക് ചാരി കിടന്നു.

"അവള് പോയി, പോട്ടെ എവിടെയാണെന്ന് വച്ചാ. എനിക്കും എന്റെ മോൾക്കും ഇനി ആരും വേണ്ട, ആരും...."

അതും പറഞ്ഞ് അവൻ എഴുനേറ്റ് അകത്തേക്ക് നടന്നു. എല്ലാം കേട്ട് ജോയ്ക്ക് ആകെ എന്ത് ചെയ്യണം എന്നെ അറിയാതെയായി. അവൻ അവിടെ നിന്നിറങ്ങി തിരിച്ച് വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തിയപ്പോ നമിത ഹാളിൽ ഇരിക്കുന്നുണ്ടായിരുന്നു.

"എന്താ ജോ മുഖത്ത് ഒരു വാട്ടം പോലെ....?"ജോയെ കണ്ട് അവൾ ചോദിച്ചു.

"പ്രണവും അഞ്‌ജലിയും തമ്മിൽ ഉണ്ടായത് നീ അറിഞ്ഞില്ലേ....?"

"എഹ്... ഇല്ല എന്താ പറ്റിയെ....?"

"അഞ്ജലിയുടെ ബുൾ അവളുടെ പഴയ കാമുകൻ ആയിരുന്നു അത്രെ. അവൾ അത് അവനോട് മറച്ചു വച്ച് അവൻ അറിയാതെ അവന്റെ കൂടെ.... ഇപ്പൊ അവൻ എല്ലാം അറിഞ്ഞ് അവളെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു...."

"എഹ്... എന്നിട്ട് അവൾ എവിടെ ഇപ്പൊ....?"

"അറിയില്ല. പ്രണവിന്റെ അവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ല. ഒരു വിധത്തിൽ ഇതിൽ നമ്മളും കാരണക്കാർ അല്ലെ എന്നെ ഓർക്കുമ്പോൾ...."

ജോ സോഫയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.ഇതെല്ലാം കേട്ട് നമിതയുടെ കണ്ണ് നിറയാൻ തുടങ്ങിയിരുന്നു. അവൾ അവന്റെ അടുത്ത് വന്നിരുന്നു.

"ജോ.... ഞാനാ, ഞാനാ എല്ലാത്തിനും കാരണം. അവരുടെ ജീവിതം നശിപ്പിച്ചത് ഞാനും കൂടിയാണ്...."

"എഹ് എന്ത്....?"

"ആ അലക്സിനെ പണ്ട് കോളേജ് ടൈമിൽ ഒരു തവണ ഞങ്ങൾ കണ്ടിട്ടുണ്ട്. അത് കഴിഞ്ഞ് അവനെ നമ്മൾ ദുബായിൽ ആയിരിക്കുമ്പോ ക്ലബ്ബിൽ വച്ചാ കാണുന്നെ. ഇവിടെ വന്നിട്ട് ഒരു ദിവസം അവനെ കാണാൻ

💬 Comments

View all comments