0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

അവനോട് വിശദമായി പറഞ്ഞു.അവള് കൂട്ട് നിന്ന കാര്യങ്ങളും അലക്സിന്റെ ചതിയും എല്ലാം. എല്ലാം കേട്ട് കഴിഞ്ഞപ്പോ പ്രണവ് ആകെ തകർന്ന അവസ്ഥായിലായി. അവന്റെ ഹൃദയത്തിൽ ഒരു കല്ല് കേറ്റി വച്ച പോലെയായി.

"പ്രണവ് ഐയാം സോറി, ഒരിക്കലും ഇത് ഇങ്ങനെ ആവുമെന്ന് ഞാൻ കരുതിയതല്ല. പക്ഷെ അഞ്ചു, അവള് പാവാ. ഞാനാ അവളെ ഈ ഒരു അവസ്ഥയിൽ എത്തിച്ചേ. അതുപോലെ അവൾക്ക് നിന്നെ ജീവനാണ് പ്രണവ്. നിന്നെ മാത്രമേ അവൾ മനസ്സ് കൊണ്ട് പ്രണയിച്ചിട്ടുള്ളു...."

"പ്രണവ് അഞ്ചു എവിടെക്കാ പോയതെന്ന് നിനക്ക് അറിയോ....?"ജോ ചോദിച്ചു.

"ഇല്ല, എല്ലാം കൂടി ആയപ്പോ എന്റെ നിയന്ത്രണം വിട്ടുപോയി. അവളെ ഞാൻ പുറത്താക്കി വാതിലടച്ചു....."

"ശേ.... ഇനിയിപ്പോ എന്താ ചെയ്യാ, നീ വിളിച്ച് നോകിയെ അവളെ...."

"ഫോൺ ഓഫാ...."

"കുറച്ചു മുൻപ് അവൾ എനിക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് എന്റെ തന്നെയാണെന്ന് ഉള്ള റിപ്പോർട്ട്‌.അവൾ എന്ത് മാത്രം വിഷമിച്ച് കാണുമെടാ.... ഈശ്വരാ...."

"പ്രണവ് നീ സമാധാനിക്ക് നമുക്ക് അവളെ കണ്ട് പിടിക്കാം...."

"ഒരു മിനിറ്റ് അവളുടെ ഫോൺ നിന്റെൽ പാർട്ണർ കണക്റ്റഡ് അല്ലെ. അതിൽ ഫൈൻഡ് മൈ ഡിവൈസ് അടിച്ചാൽ അവളുടെ ഫോണിന്റെ ലാസ്റ്റ് ലൊക്കേഷൻ കിട്ടും...."

പ്രണവ് വേഗം അവന്റെ ഫോൺ എടുത്തുകൊണ്ടു വന്നു. എന്നിട്ട് ഫൈൻഡ് മൈ ഡിവൈസ് അടിച്ച് അവളുടെ ഫോൺ ട്രാക്ക് ചെയ്തു ലൊക്കേഷൻ എടുത്തു.

"നാഞ്ജപ്പുര ഭാഗത്ത് ആണ് ലൊക്കേഷൻ കാണിക്കുന്നേ...."

"അഹ് അവിടെയാണ് ആ അലക്സിന്റെ വീട്. വഴി എനിക്ക് അറിയാം...."നമിത പറഞ്ഞു.

"ഇന്ന് കൊണ്ട് അവന്റെ

💬 Comments

View all comments