0%

Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]

സ്റ്റാർ ഹോട്ടലിൽ ആണ് സ്റ്റേ. ഈ സെമിനാർ മീറ്റിംഗ് കഴിഞ്ഞാൽ ഒരു പ്രൊമോഷൻ ഉറപ്പാണ്. ജോയിങ് ചെയ്തപ്പോ മുതൽ അവൾ ആഗ്രഹിച്ച ഒരു പൊസിഷൻ ആണ് അത്.

എന്നാലും അവളുടെ മനസ്സിൽ ഈ സമയം പ്രണവിനെയും മോളെയും വിട്ട് വന്നതിന്റെ ഒരു പ്രയാസം ഉണ്ടായിരുന്നു. പ്രണവിന്റെ ലീവിന്റെ പ്രശ്നം ഇല്ലായിരുന്നുവെങ്കിൽ അവരെയും കൊണ്ടുവരാമായിരുന്നു.മൂന്ന് ദിവസത്തെ കാര്യം അല്ലെ ഉള്ളു...അവൾ ഓർത്തു.

ലഗേജ്‌ എല്ലാം എടുത്ത് അവൾ എയർപോർട്ടിന് വെളിയിലേക്ക് നടന്നു.വെളിയിൽ എത്തി അവൾ ഫോൺ എടുത്ത് പ്രണവിനെ വിളിച്ചു. മുഴുവൻ റിങ് ചെയ്തിട്ടും ഫോൺ എടുക്കുന്നില്ല. ചിലപ്പോൾ ഉറക്കത്തിൽ ആവും എന്ന് അവൾ കരുതി. ഒരു എയർപോർട്ട് ടാക്സി വിളിച്ച് ഹോട്ടൽ അഡ്രസ്സും പറഞ്ഞ് കൊടുത്ത് ബാഗ് എല്ലാം വച്ച് അവൾ ടാക്സിയിൽ കേറി. പെട്ടന്ന് മറുവശത്തെ ഡോർ തുറന്ന് ഒരാൾ കൂടി കാറിലേക്ക് കേറി. തിരിഞ്ഞ് നോക്കിയ അഞ്ജലി ഒന്ന് ഞെട്ടി.

"അലക്സ്‌.....?"

"ഹലോ ഡാർലിങ്...."

പെട്ടന്ന് അവനെ കണ്ട അഞ്ജലി ഒന്നും പറയാൻ പറ്റാത്ത

അവസ്ഥയിൽ ആയിപോയി.

"ഡ്രൈവർ, എക് കഫെ മേ ജാ...."

ഡ്രൈവർ വണ്ടി എടുത്തു.എയർപോർട്ടിന് അടുത്തുള്ള ഒരു കഫെക്ക്‌ മുന്നിൽ കാർ നിർത്തി. അലക്സ്‌ ഇറങ്ങി അപ്പുറത്ത് വന്ന് അഞ്ജലിക്ക് ഡോർ തുറന്ന് കൊടുത്തു.

"കമോൺ ഇറങ്ങ്...."

"എന്തിന് എനിക്ക് വേറെ ജോലി ഉണ്ട്...."

"പ്ലീസ് അഞ്ചു, ജസ്റ്റ് ഒരു പത്ത് മിനിറ്റ് എനിക്ക് സംസാരിക്കാൻ ആണ്, പ്ലീസ് ഐയാം ബെഗിംഗ് യു....."

അവന്റെ യാചന രൂപത്തിൽ ഉള്ള വിളി കേട്ട് അഞ്ജലി കാറിൽ നിന്ന് ഇറങ്ങി. ടാക്സി ഡ്രൈവറോട്

💬 Comments

View all comments