Chapter Title : അഞ്ജലീപരിണയം 5 [സിദ്ധാർഥ്] [Climax]
വെയിറ്റ് ചെയ്യാൻ പറഞ്ഞ് അവർ കോഫീ ഷോപ്പിലേക് നടന്നു. രണ്ട് ക്യാപ്പിച്ചിനോ പറഞ്ഞ് അവർ ടേബിളിൽ ഇരുന്നു.
"അഞ്ചു.... എന്നോട് ദേഷ്യമാണോ.....?
"പിന്നല്ലാതെ.... ഈ പണി മുഴുവൻ കാണിച്ചു വച്ചിട്ട് നിന്നോട് പിന്നെ പ്രേമം ആണെന്ന് കരുതിയോ....?"
"അതിന് മാത്രം ഞാൻ എന്ത് ചെയ്തു എന്നാ....?"
"എനിക്ക് അതൊന്നും വിശദീകരിച്ച് ഇരിക്കാൻ സമയല്ല്യ. ഞാൻ ഇവിടെ എന്റെ ജോലിടെ കാര്യത്തിനാണ് വന്നത്. സൊ ഐ ഹാവ് ടു ലീവ്...." അഞ്ജലി അതും പറഞ്ഞ് ചെയറിൽ നിന്ന് എഴുന്നേക്കാൻ തുടങ്ങി.
"പ്ലീസ് അഞ്ചു, ഹിയർ മി ഔട്ട്. ഇത്ര ദൂരം ഞാൻ വന്നത് നിന്നോട് സംസാരിക്കാനാണ്...."
"ഹ്മ്മ് എന്നാ പറ.... നീ എന്തിനാ പ്രണവിന് ഡ്രഗ്സ് കൊടുത്തത്. എന്നിട്ട് അവനെ ആ റൂമിൽ നിന്ന് മാറ്റിയത്. ഞാൻ ചോദിച്ചപ്പോ അവർ പുറത്തേക്ക് പോയെന്ന് കള്ളം പറഞ്ഞത്.....?"
"അഞ്ചു ബിലീവ് മി, ഞാൻ പ്രണവിന് ഡ്രഗ്സ് കൊടുത്തിട്ടില്ല. അതുപോലെ ഞാൻ അവനെ റൂമിൽ നിന്ന് മാറ്റിട്ടുമില്ല...."
"ഡോണ്ട് ലൈ ടു മി, പിന്നെ എങ്ങനെ ആണ് പ്രണവ് ഡ്രഗ് ടെസ്റ്റ് ചെയ്തപ്പോ പോസിറ്റീവ് ആയത്. അവൻ ഒരിക്കലും ഡ്രഗ് യൂസ് ചെയ്യില്ല. പിന്നെ എന്നെ റൂമിൽ തനിച്ച് ആക്കി അവൻ പോവുകയുമില്ല...."
"കമോൺ അഞ്ചു, യു നീഡ് ടു ബിലീവ് മി...."
"ബിലീവ് യു....? അഞ്ചാറു വർഷമായി കൂടെയുള്ള അവൻ പറയുന്നത് വിശ്വസിക്കണോ, അതോ രണ്ട് മൂന്ന് ആഴ്ച പരിജയം ഉള്ള നീ പറയുന്നത് വിശ്വസിക്കണോ.....?"
"യെസ് യു ആർ റൈറ്റ്, ഞാൻ പറയുന്നത് നിനക്ക് വിശ്വസിക്കാൻ പ്രയാസം ആയിരിക്കും.
💬 Comments
View all comments